ആളന്തുരുത്തിൽ വൻ ലഹരിവേട്ട; യുവാവ് അറസ്റ്റിൽ
text_fieldsവൈശാഖ് ചന്ദ്രൻ
പറവൂർ: വിൽപനക്കായി വീട്ടിൽ സൂക്ഷിച്ച രാസലഹരി, ഹഷീഷ്, കഞ്ചാവ് എന്നിവയുമായി യുവാവ് പിടിയിൽ. വടക്കേക്കര പട്ടണം ആളന്തുരുത്ത് കല്ലൂത്തറ വീട്ടിൽ വൈശാഖ് ചന്ദ്രനെയാണ് (31) റൂറൽ ജില്ല ഡാൻസാഫ് ടീമും വടക്കേക്കര പൊലീസും ചേർന്നാണ് പിടികൂടിയത്.
ജില്ല പൊലീസ് മേധാവി എം. ഹേമലതക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 3.05 ഗ്രാം എം.ഡി.എം.എ, 79.73 ഗ്രാം ഹഷീഷ് ഓയിൽ, 10.75 ഗ്രാം കഞ്ചാവ് എന്നിവയാണ് പിടികൂടിയത്. 21 ഡെപ്പികളിലായാണ് ഹഷീഷ് ഓയിൽ സൂക്ഷിച്ചിരുന്നത്. വീടിന്റെ ടെറസിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. കോയമ്പത്തൂരിൽനിന്നാണ് ഇവ കൊണ്ടുവന്നത്. ചെറായി ബീച്ച് കേന്ദ്രീകരിച്ചാണ് വിൽപന. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.