Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightParavurchevron_rightത്രികോണ മത്സരച്ചൂടിൽ...

ത്രികോണ മത്സരച്ചൂടിൽ മൂത്തകുന്നം

text_fields
bookmark_border
Representation image
cancel
camera_alt

പ്രതീകാത്മക ചിത്രം

പറവൂർ: ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്‍റ് ലീന വിശ്വൻ എൽ.ഡി.എഫ് സാരഥിയായും, യു.ഡി.എഫിന് വേണ്ടി അധ്യാപികയും സാംസ്കാരിക പ്രവർത്തകയുമായ എം.എ. നിത്യാമോൾ, ബി.ഡി.െജ.എസ് സ്ഥാനാർഥിയായി അംഗൻവാടി മുൻ അധ്യാപിക നീതു ഗീത കൃഷ്ണൻ എന്നിവർ തമ്മിൽ മത്സരിക്കുന്ന ജില്ല പഞ്ചായത്ത് മൂത്തകുന്നം ഡിവിഷനിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. വനിത സംവരണ മണ്ഡലമായ ഇവിടെ ഇത്തവണ ത്രികോണ മത്സരമാണ് അരങ്ങേറുന്നത്.

വടക്കേക്കര പഞ്ചായത്തിലെ 21 വാർഡുകളും ചിറ്റാറ്റുകര പഞ്ചായത്തിലെ 17-ാം വാർഡ് ഒഴികെ 19 വാർഡുകളും ചേന്ദമംഗലം പഞ്ചായത്തിലെ ഒന്ന് മുതൽ ഏഴു വരെയും 14 മുതൽ 19 വരെയുമുള്ള 14 വാർഡുകളും പുത്തൻവേലിക്കര പഞ്ചായത്തിലെ ഒന്ന് മുതൽ എട്ട് വരെ വാർഡുകളും ഉൾക്കൊള്ളുന്നതാണ് മൂത്തകുന്നം ഡിവിഷൻ.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജില്ല പഞ്ചായത്ത് പ്രതിപക്ഷ നേതാവ് സി.പി.എമ്മിലെ എ.എസ്. അനിൽകുമാർ 6,963 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസിലെ ടി.കെ. ബിനോയിയെ പരാജയപ്പെടുത്തിയത്. എൻ.ഡി.എ സ്ഥാനാർഥിയായിരുന്ന എം.പി. ബിനുവിന് 8,883 വോട്ട് ലഭിച്ചിരുന്നു. 2000ൽ മാത്രമാണ് യു.ഡി.എഫ് ഇവിടെ വിജയിച്ചത്. കോൺഗ്രസിലെ ഫ്രാൻസിസ് വലിയപറമ്പിൽ 960 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അന്ന് ജയിച്ചത്. പിന്നീടുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും ഇടത് സ്ഥാനാർഥികളാണ് വിജയിച്ചത്. 88,097 വോട്ടർമാരാണ് ആകെയുള്ളത്.

എം.​എ. നി​ത്യാ​മോ​ൾ (യു.​ഡി.​എ​ഫ്)


മൂ​ത്ത​കു​ന്നം ചെ​മ്പ​റ വീ​ട്ടി​ൽ ബി​ജോ​യി​യു​ടെ ഭാ​ര്യ​യാ​ണ് നി​ത്യ. എം.​എ​സ്.​ഡ​ബ്ലി​യു ബി​രു​ദ​ധാ​രി​യാ​യ നി​ത്യ കൊ​ടു​ങ്ങ​ല്ലൂ​ർ ആ​ന​പ്പു​ഴ പാ​ലി​യം തു​രു​ത്ത് വി​ദ്യാ​ധാ​യ​നി സ​ഭ സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യും മി​ക​ച്ച സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​യു​മാ​ണ്. കെ.​എ​സ്.​യു​വി​ലൂ​ടെ പൊ​തു​രം​ഗ​ത്ത് സ​ജീ​വ​മാ​യി. ഭ​ർ​ത്താ​വ് ബി​ജോ​യ് മൂ​ത്ത​കു​ന്നം എ​സ്.​എ​ൻ.​എം ടി.​ടി.​ഐ അ​ധ്യാ​പ​ക​നാ​ണ്. മ​ക്ക​ൾ: വി​ദ്യാ​ർ​ഥി​ക​ളാ​യ കാ​ർ​ത്തി കൃ​ഷ്ണ, കൃ​ഷ്ണ​ദേ​വ്.

ലീ​ന വി​ശ്വ​ൻ (എ​ൽ.​ഡി.​എ​ഫ്)


കൂ​ട്ടു​കാ​ട് എ​ട​ക്കാ​ട് വീ​ട്ടി​ൽ ലീ​ന വി​ശ്വ​ൻ നി​ല​വി​ൽ ചേ​ന്ദ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​ണ്. 2010 മു​ത​ൽ പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. സി.​പി.​എം ചേ​ന്ദ​മം​ഗ​ലം ലോ​ക്ക​ല്‍ ക​മ്മി​റ്റി​യം​ഗം, ജ​നാ​ധി​പ​ത്യ മ​ഹി​ള അ​സോ​സി​യേ​ഷ​ന്‍ പ​റ​വൂ​ർ ഏ​രി​യ സെ​ക്ര​ട്ട​റി, എ​ൻ.​ആ​ർ.​ഇ.​ജി വ​ർ​ക്കേ​ഴ്സ് യൂ​നി​യ​ൻ വി​ല്ലേ​ജ് സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ സ​ജീ​വ​മാ​ണ്. ഭ​ർ​ത്താ​വ്: വി​ശ്വ​നാ​ഥ​ൻ. മ​ക്ക​ൾ: വി​നു നാ​ഥ്, വി​ഷ്ണു പ്രി​യ.

നീ​തു ഗീ​ത കൃ​ഷ്ണ​ൻ (എ​ൻ.​ഡി.​എ)


ബി.​ഡി.​എം.​എ​സ് ജി​ല്ല സെ​ക്ര​ട്ട​റി​യാ​യ നീ​തു ഗീ​ത കൃ​ഷ്ണ​നാ​ണ് എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന​ത്. പ​റ​വൂ​ർ എ​സ്.​എ​ൻ.​ഡി.​പി യോ​ഗം യൂ​ത്ത് മൂ​വ്മെ​ന്റ് ക​ൺ​വീ​ന​ർ ആ​യി​രു​ന്നു നീ​തു. ഭ​ർ​ത്താ​വ് പെ​യി​ന്റി​ങ്​ ക​രാ​റു​കാ​ര​ൻ ചി​റ്റാ​റ്റു​ക​ര നീ​ണ്ടൂ​ർ വേ​ലം പ​റ​മ്പി​ൽ വീ​ട്ടി​ൽ ഗീ​താ കൃ​ഷ്ണ​ൻ. വി​ദ്യാ​ർ​ഥി​ക​ളാ​യ വി​ശ്വ മി​ത്ര, ക​യാ​ധു എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

Show Full Article
TAGS:Kerala Local Body Election Candidates election campaign UDF-LDF Front Kerala 
News Summary - Muthakunnam in the heat of the triangular competition
Next Story