Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2026 7:09 AM GMT Updated On
date_range 21 Feb 2026 7:09 AM GMTഹെറോയിനുമായി അസം സ്വദേശികൾ അറസ്റ്റിൽ
text_fieldscamera_alt
അറസ്റ്റിലായ നസീറുദ്ദീൻ, റഷീദുൽ ഇസ്‌ലാം
പറവൂർ: കുന്നുകരയിൽനിന്ന് ഹെറോയിനുമായി അസം സ്വദേശികളായ റഷീദുൽ ഇസ്‌ലാം (20), നസീറുദ്ദീൻ (25) എന്നിവരെ എക്സൈസ് പിടികൂടി. വിൽപനക്കായി കൊണ്ടുവന്ന 11.630 ഗ്രാം ഹെറോയിനും 20 ഗ്രാം കഞ്ചാവും ഇവരിൽ നിന്ന് കണ്ടെടുത്തു.
ഡിജിറ്റൽ ത്രാസ്, ഹെറോയിൻ കടത്തിക്കൊണ്ടുവരുന്ന പ്ലാസ്‌റ്റിക് കണ്ടെയ്‌നറുകൾ, വിൽപനയിലൂടെ നേടിയ പണം എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. അസമിൽ നിന്ന് ആലുവ, പറവൂർ മേഖലയിൽ ലഹരിയെത്തിച്ച് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്നും സംഘത്തിലെ മറ്റുള്ളവരെ നിരീക്ഷിച്ച് വരികയാണെന്നും എക്സൈസ് അധികൃതർ പറഞ്ഞു. റേഞ്ച് ഇൻസ്പെക്‌ടർ ജിത്തു കിരൺ, എ.എസ്.ഐ വി.കെ. ഷിബു എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയ ഇരുവരെയും റിമാൻഡ് ചെയ്തു.
Next Story


