Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2026 6:11 AM GMT Updated On
date_range 2 March 2026 6:11 AM GMTഇരുമ്പ് പൈപ്പ് വൈദ്യുതി കമ്പിയിൽ തട്ടി യുവാവിന് ഷോക്കേറ്റു
text_fieldsപറവൂർ: വീട്ടിലെ തെങ്ങിൽനിന്ന് ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് തേങ്ങയിടുന്നതിനിടെ സമീപത്തെ വൈദ്യുതി കമ്പിയിൽ തട്ടി യുവാവിന് ഷോക്കേറ്റു. കുഞ്ഞിത്തൈ തുണ്ടത്തിൽ വിമൽദേവിനാണ് (40) പരിക്കേറ്റത്. അപകടം കണ്ട സമീപത്തെ വീട്ടിലെ കെ.എസ്.ഇ.ബി ജീവനക്കാരൻ ഉടനെ ട്രാൻസ്ഫോർമറിന്റെ ഫീസ് ഊരി രക്ഷപ്പെടുത്തിയ ശേഷം സി.പി.ആർ നൽകി.
യുവാവിനെ കളമശേരി മെഡിക്കൽ കോളജിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിമൽദേവ് അപകടനില തരണം ചെയ്തതായി ബന്ധുക്കൾ പറഞ്ഞു. കെ.എസ്.ഇ.ബി അധികൃതർ അപകടസ്ഥലത്ത് പരിശോധന നടത്തി.
Next Story


