മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്
text_fieldsപള്ളുരുത്തിയിലുണ്ടായ അപകടം
പള്ളുരുത്തി: മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്. പള്ളുരുത്തി നാൽപതടി റോഡിലൂടെ അമിത വേഗത്തിൽ പാഞ്ഞ കാറാണ് സ്കൂട്ടർ യാത്രികനെ ഇടിച്ചുതെറിപ്പിച്ചത്.
എം.എൽ.എ റോഡിൽ പോത്തംപള്ളി വീട്ടിൽ പെക്ക്സണെ (44) ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനം ഓടിച്ചിരുന്ന പള്ളുരുത്തി നികത്തിൽ വീട്ടിൽ സനൂപിനെയും (22) സുഹൃത്തിനെയും നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിച്ചു. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച വൈകീട്ട് മൂന്നോടെ സെൻറ് അലോഷ്യസ് സ്കൂളിന് സമീപമാണ് അപകടം. തോപ്പുംപടിയിലേക്ക് പോവുകയായിരുന്ന കാർ എതിരെ വരികയായിരുന്ന സ്കൂട്ടർ യാത്രികനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സ്കൂട്ടറുമായി കാർ കുറച്ചു ദൂരം മുന്നോട്ടുപോയി മറ്റൊരു കാറിൽ തട്ടി നിന്നു.