ബി.ഒ.ടി പാലം കവലയെ ഗതാഗതക്കുരുക്കിലാക്കി പൊലീസ്, എക്സൈസ് വാഹനങ്ങൾ
text_fieldsതോപ്പുംപടി: ബി.ഒ.ടി പാലം ജങ്ഷനെ ഗതാഗതക്കുരുക്കിലാക്കി പൊലീസിന്റെയും എക്സൈസിന്റെയും വാഹനങ്ങൾ. തോപ്പുംപടി കോടതിക്ക് മുന്നിൽ നോ പാർക്കിങ് ബോർഡ് സ്ഥാപിച്ചതിനു മുന്നിലാണ് എക്സൈസ് വകുപ്പിന്റെ വാഹനവും ഇൻഫോ പാർക്ക് പൊലീസ് സ്റ്റേഷൻ വാഹനവും പാർക്ക് ചെയ്തത്. വൈകീട്ട് കോടതിയിൽ പ്രതികളുമായി വരുന്ന പൊലീസ് വാഹനങ്ങളും എക്സൈസ് വാഹനങ്ങളും കോടതിക്കു പുറത്ത് പാർക്ക് ചെയ്യുന്നത് തോപ്പുംപടി ജങ്ഷനിൽ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നതായി നാട്ടുകാർതന്നെ പരാതി ഉയർത്തിയിട്ടുണ്ട്.
കോടതി പരിസരത്ത് നോ പാർക്കിങ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പൊലീസിനും എക്സൈസിനും ഇത് ബാധകമല്ല എന്ന നിലപാടാണെന്നാണ് ആക്ഷേപം. ബൈക്ക് പാർക്ക് ചെയ്താൽപോലും പെറ്റി അടിക്കുന്ന പൊലീസ് സ്വന്തം വാഹനത്തിന്റെ പാർക്കിങ്ങിനെതിരെ കണ്ണടക്കുകയാണെന്ന അക്ഷേപമുണ്ട്.