തൃക്കാക്കരയിൽ മൂന്ന് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകൾ ആരംഭിക്കും
text_fieldsകാക്കനാട്: തൃക്കാക്കര അർബൻ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് കീഴിൽ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകൾ ആരംഭിക്കാൻ തീരുമാനം.
ദേശീയ ആരോഗ്യമിഷന്റെ സഹകരണത്തോടെ മൂന്ന് സബ് സെന്ററുകളാണ് ആരംഭിക്കുന്നത്. ഡോക്ടറുടെയും നഴ്സുമാരുടെയും സേവനം ഉൾപ്പെടെ ലഭ്യമാകും. ഇതിനുവേണ്ട കെട്ടിടങ്ങൾ കണ്ടെത്താൻ നടപടി സ്വീകരിക്കാൻ കഴിഞ്ഞദിവസം ചേർന്ന കൗൺസിൽ യോഗത്തിൽ തീരുമാനമായി. മണ്ണിടിച്ചിൽ ഭീഷണിയെത്തുടർന്ന് മാറിത്താമസിച്ച കീലേരിമല കോളനി നിവാസികൾക്ക് വാടക ഇനത്തിൽ നഗരസഭ നൽകാമെന്നേറ്റ തുക വിതരണം ചെയ്യാനും കൗൺസിലിൽ തീരുമാനിച്ചു. നഗരസഭ അധ്യക്ഷയുടെ പേരിലുള്ള ദുരിതാശ്വാസ ഫണ്ടിൽനിന്നാണ് തുക അനുവദിക്കുന്നത്.