വഴിനീളെ അപകടം വിതച്ച് 15കാരന്റെ കാറോട്ടം
text_fieldsവൈപ്പിന്‍: അമിത വേഗതയിൽ കാറോടിച്ച് പതിനഞ്ചുകാരനും സുഹൃത്തുക്കളും വഴി നീളെ അപകടമുണ്ടാക്കി. ചെറായി ബീച്ചില്‍ നിന്ന് മടങ്ങവേയാണ് കാൽ നട യാത്രികയായ വായോധികയെയും നിരവധി വാഹനങ്ങളിലും കാർ തട്ടിയത്. വയോധികയ്ക്ക് പരിക്കുണ്ട്.
ചെറായിയില്‍ ഒരു ബസുമായി ഉരസിയതോടെയാണ് അപകടങ്ങളുടെ തുടക്കം. അവിടെ നിന്ന് പോന്ന കാര്‍ എടവനക്കാട് നിയന്ത്രണം വിട്ട് നിരവധി വാഹനങ്ങളിലും വൃദ്ധയുടെ ദേഹത്തും തട്ടി. നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും കുട്ടി വണ്ടി നിർത്താതെ കടന്നു കളഞ്ഞു. വിവരം അറിഞ്ഞ് മുനമ്പം, ഞാറക്കല്‍ സ്റ്റേഷനുകളില്‍ നിന്നും പൊലീസെത്തി വാഹനവും കുട്ടികളെയും കസ്റ്റഡിയിലെടുത്തു.
വീട്ടില്‍ പാര്‍ക്കിംഗിന് സൗകര്യമില്ലാത്തതിനാല്‍ മറ്റൊരിടത്താണ് വാഹനം സൂക്ഷിക്കാറ്. വീട്ടില്‍ അറിയിക്കാതെയാണ് നഗരത്തിലെ ഒരു പ്രമുഖ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളായ മൂന്ന് പേര് ശനിയാഴ്ച രാവിലെ ഏഴ് മണിക്ക് കാറില്‍ ചെറായി ബീച്ചില്‍ എത്തിയത്. മടങ്ങി വരുമ്പോള്‍ 8.45നാണ് അപകടത്തില്‍ പെടുന്നത്. വാഹന ഉടമ കലൂര്‍ എളങ്കുളം അറക്കപറമ്പില്‍ അബ്ദുള്‍ റഷീദ് (55) ന്റെ പേരില്‍ ഞാറക്കല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. തന്റെ അറിവോടെയല്ല മകന് വാഹനവുമായി


