ജനകീയമായി എസ്.ഐ.ആർ; ചെറായി തീരത്തെ മണൽശിൽപം ശ്രദ്ധേയമായി
text_fieldsചെറായി ബീച്ചിൽ ഒരുക്കിയ മണൽശിൽപം
വൈപ്പിൻ: എസ്.ഐ.ആർ ബോധവത്കരണത്തിന്റെ ഭാഗമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിൽ നടക്കുന്ന സാൻഡ് ലൈൻസ് കേരള കാമ്പയിനോടനുബന്ധിച്ച് ചെറായി ബീച്ചിൽ മണൽശില്പം ഒരുക്കി. എന്യുമറേഷൻ ഫോം, ഇലക്ടറൽ റോൾ, വോട്ടിങ് മെഷീൻ തുടങ്ങിയവയാണ് മണലിൽ ഒരുക്കിയത്.
വോട്ടർമാർക്ക് എസ്.ഐ.ആറിനെക്കുറിച്ച് കൂടുതൽ അറിയാനുള്ള വീഡിയോ പ്രദർശനം, നോട്ടീസ് വിതരണം, കലാപരിപാടികൾ എന്നിവയും കാമ്പയിന്റെ ഭാഗമായി നടന്നു. അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കൊച്ചി തഹസിൽദാർ സി.ആർ. ഷനോജ് കുമാർ, പള്ളിപ്പുറം വില്ലേജ് ഓഫീസർ ജാൻസി ജോസ് തുടങ്ങിയവർ സംസാരിച്ചു. ശില്പി ആദർശിന്റെ നേതൃത്വത്തിൽ സുഭാഷ്, ഹണി, അനീഷ് തുടങ്ങിയവരാണ് ശിൽപ്പമെരുക്കിയത്.


