വടിവാളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കൾ അറസ്റ്റിൽ
text_fieldsഅഞ്ചൽ: പൊതുസ്ഥലത്ത് വടിവാളും മാരകായുധങ്ങളും കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച മൂന്ന് യുവാക്കളെ ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ചവറ ക്ലാപ്പന മഠത്തിൽ വീട്ടിൽ ശ്രീജിത് (30), അയിലറ പരമേശ്വരത്ത് വീട്ടിൽ ബിറ്റോ വർഗീസ് (34), നെടിയറ കൃഷ്ണവിലാസത്തിൽ ഗോപൻ (30) എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച വൈകിട്ട് ചണ്ണപ്പേട്ട ജങ്ഷനിലാണ് സംഭവം.
കാറിലെത്തിയ യുവാക്കൾ ചണ്ണപ്പേട്ട ജങ്ഷനിൽ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവർക്കെതിരെ യുവാക്കൾ ആക്രോശിക്കുന്നുമുണ്ടായിരുന്നു. വിവരമറിഞ്ഞെത്തിയ ഏരൂർ പൊലീസ് യുവാക്കളെ കസ്റ്റഡിയിലെടുത്തു. അഞ്ചൽ ഗവ. ആശുപത്രിയിലെത്തിച്ച് മെഡിക്കൽ പരിശോധനക്ക് വിധേയമാക്കിയശേഷം പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


