റോഡ് കൈയേറി കൃഷി നടത്തുന്നതായി പരാതി
text_fieldsപൊലിക്കോട്-തടിക്കാട് റോഡിൽ
ഇടയം മൂലക്കട ഭാഗത്ത് റോഡ്
കൈയേറി തിരിച്ച നിലയിൽ
അഞ്ചൽ: തിരക്കേറിയ റോഡിന്റെ വശം കൈയേറി കൃഷി ചെയ്യുന്നതായി നാട്ടുകാരുടെ പരാതി. പൊലിക്കോട്-തടിക്കാട് റോഡിൽ ഇടയം മൂലക്കട ഭാഗത്ത് പൊലിക്കോട് ഇമ്മാനുവൽ മാർത്തോമാ ചർച്ചിന് സമീപത്തത്താണ് കൈയേറ്റം.
വർഷങ്ങൾക്ക് മുമ്പ് പാത വീതികൂട്ടി പുനർനിർമിച്ചിരുന്നു. അന്ന് റോഡിന് വേണ്ടി വിട്ടു കൊടുത്ത ഭാഗത്താണ് കൃഷി നടത്താനുള്ള ശ്രമം നടത്തിയത്. സ്ഥലം കൊടും വളവും അപകടം നിറഞ്ഞതുമാണ്. രാത്രി കാലങ്ങളിലാണ് ഇവിടെ കൂടുതലും വാഹനാപകടങ്ങൾ ഉണ്ടാകുന്നത്. പാതയിൽ സമാന രീതിയിലുള്ള വേറേയും കൈയേറ്റങ്ങളുണ്ടായിട്ടുണ്ട്. റോഡ് കൈയേറ്റത്തിനെതിരേ നാട്ടുകാർ അധികൃതർക്ക് പരാതി നൽകുന്നതിനുള്ള നടപടി ആരംഭിച്ചു.