ഫാമിലെ കോഴികൾ ചത്തതിൽ ദുരൂഹത
text_fieldsവിളക്കുപാറയിലെ സ്വകാര്യ കോഴിഫാമിൽ കോഴികൾ ചത്തനിലയിൽ
അഞ്ചൽ: വിളക്കുപാറ കെട്ടുപ്ലാച്ചിയിലെ സ്വകാര്യ ഫാമിലെ കോഴികൾ കൂട്ടത്തോടെ ചത്ത നിലയിൽ. വ്യക്തിവിരോധത്താൽ വിഷം കൊടുത്ത് കൊന്നതാണെന്ന് കാട്ടി സ്ഥലവാസിക്കെതിരെ ഉടമ ഏരൂർ പൊലീസിൽ പരാതി നൽകി. വിളക്കുപാറ സ്വദേശിയായ യൂസഫിന്റെ ഫാമിലെ 75 ദിവസം പ്രായമുള്ള 125ഓളം കോഴികളാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചത്തത്.
പരാതി ലഭിച്ചതിനെത്തുടർന്ന് പൊലീസ് ഫാമിലെത്തി അന്വേഷണം നടത്തി. ചത്ത കോഴികളെ പാങ്ങോട് വെറ്റിനറി ലാബിൽ പരിശോധനക്കെത്തിച്ചു. പരിശോധനഫലം ലഭിക്കുന്ന മുറക്ക് തുടർനടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. എന്നാൽ, കോഴികൾ ചത്തതിൽ തനിക്ക് ബന്ധവുമില്ലെന്നും താനും ഫാം ഉടമയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നത് സത്യമാണെന്നും കേസിനെ നിയമപരമായി നേരിടുമെന്നും ആരോപണവിധേയൻ പറഞ്ഞു.