Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2026 8:26 AM GMT Updated On
date_range 14 Jan 2026 8:26 AM GMTഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
text_fieldscamera_alt
വിഷ്ണു
Listen to this Article
അഞ്ചല്‍: ബൈക്കില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവുമായി യുവാവിനെ പൊലീസ് സംഘം പിടികൂടി. ആർച്ചൽ ഓലിയരുക് വിഷ്ണു വിലാസത്തില്‍ വിഷ്ണു (32) ആണ് പിടിയിലായത്. പുനലൂര്‍ പൈനാപ്പിള്‍ ജങ്ഷനിൽ വാടകക്ക് താമസിക്കുന്ന വിഷ്ണുവിനെ കേന്ദ്രീകരിച്ച് റൂറല്‍ ഡാന്‍സാഫ് സംഘം അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് ഇയാള്‍ കഴിഞ്ഞ ദിവസം കഞ്ചാവുമായി അലയമണ്‍ പഞ്ചായത്തിലെ ഇരുവേലിക്കല്‍ ഭാഗത്ത് എത്തിയതായ രഹസ്യവിവരം ലഭിച്ചത്. ഡാൻസാഫ് സംഘവും അഞ്ചല്‍ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇയാൾ സഞ്ചരിച്ച ബൈക്കിൽ നിന്നാണ് ഒരു കിലോ 350 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.
Next Story


