യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾ പിടിയിൽ
text_fieldsസജി, അബിൻ
അഞ്ചാലുംമൂട്: മുൻവിരോധം കാരണം യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ. പനയം ചെമ്മക്കാട് ഇടയിലവീട്ടിൽ ഷാജി എന്ന സജി (53), മകൻ ഉണ്ണിക്കുട്ടൻ എന്ന അബിൻ (22) എന്നിവരാണ് അഞ്ചാലുംമൂട് പൊലീസിന്റെ പിടിയിലായത്.
സമീപവാസിയായ പ്രമോദിനെയാണ് ഇവർ കുത്തിപ്പരിക്കേൽപ്പിച്ചത്. കഴിഞ്ഞമാസം സജി പ്രതിയായ ഒരു കേസിൽ സജിക്കെതിരെ പ്രമോദ് മൊഴി നൽകിയെന്ന വിരോധത്തിലാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. കഴിഞ്ഞദിവസം ചെമ്മക്കാട് വായനശാലയുടെ സമീപത്തുെവച്ച് സജിയും മകനും ചേർന്ന് ബൈക്കിലെത്തിയ പ്രമോദിനെ തടഞ്ഞുനിർത്തി മർദിക്കുകയും കത്രികകൊണ്ട് വയറ്റിൽ കുത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രമോദിന്റെ പരാതിയിലാണ് അഞ്ചാലുംമൂട് പൊലീസ് പ്രതികളെ പിടികൂടിയത്.
അഞ്ചാലുംമൂട് ഇൻസ്പെക്ടർ ഷാഫിയുടെ നേതൃത്വത്തിൽ എസ്.ഐ ഗിരീഷ്, എസ്.സി.പി.ഒമാരായ സിജു, മഹേഷ്, ശിവകുമാർ എന്നിവരടങ്ങിയ പൊലീസ്സംഘമാണ് പ്രതികളെ പിടികൂടിയത്.