Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2022 7:38 AM GMT Updated On
date_range 2022-06-09T13:08:39+05:30ബിരിയാണിച്ചെമ്പുമായി കോൺഗ്രസ് പ്രകടനം; നേരിട്ട് സി.പി.എം പ്രവർത്തകർ, പൊലീസ് ലാത്തിവീശി
text_fieldsListen to this Article
അഞ്ചൽ: മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കോൺഗ്രസ് ഇടമുളയ്ക്കൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആയൂരിൽ നടന്ന പ്രകടനത്തെതുടർന്ന് സംഘർഷാവസ്ഥയുണ്ടായി. ബുധനാഴ്ച വൈകീട്ട് ആറരയോടെ ആയൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപമാണ് സംഭവം.
സി.പി.എം പ്രവർത്തകർ പ്രകടനത്തെ നേരിട്ടതോടെയാണ് സംഘർഷാവസ്ഥയുണ്ടായത്. ചടയമംഗലം പൊലീസ് എത്തി എല്ലാവരെയും ലാത്തിവീശി ഓടിക്കുകയായിരുന്നു. സംഘർഷാവസ്ഥ കണക്കിലെടുത്ത് പൊലീസ് പട്രോളിങ് ശക്തമാക്കി.
Next Story