സ്വർണം വീട്ടുകാര്യം
text_fieldsസ്വർണം നേടിയ സഹോദരങ്ങളായ ചിറക്കര ജി.എച്ച്.എസിന്റെ വൈഗ എസ്. കുമാറും (ഡിസ്കസ് ത്രോ, സബ് ജൂനിയർ ഗേൾസ്) വൈശാഖ് എസ്. കുമാറും (ഡിസ്കസ് ത്രോ, ജൂനിയർ ബോയ്സ്)
കൊട്ടാരക്കര: ഇത്തവണ വീട്ടിലേക്ക് പോകുമ്പോൾ രണ്ട് പേരുടെ കൈയിലും സ്വർണമുണ്ടല്ലോ എന്ന സന്തോഷത്തിലാണ് വൈശാഖും വൈഗയും. ചിറക്കര ജി.എച്ച്.എസിന്റെ സബ് ജൂനിയർ താരം വൈഗ എസ്. കുമാറും ജൂനിയർ താരം വൈശാഖ് എസ്. കുമാറും ആണ് സ്വർണനേട്ടം ഇത്തവണ വീട്ടുകാര്യമാക്കിയത്.
ഡിസ്കസ് ത്രോയിലാണ് ചേട്ടനും അനിയത്തിയും സ്വർണം എറിഞ്ഞിട്ടത്. 16.91 മീറ്ററിലേക്ക് വൈഗ എറിഞ്ഞപ്പോൾ 32.43 മീറ്ററിലേക്കായിരുന്നു വൈശാഖിന്റെ ഏറ്. കഴിഞ്ഞ രണ്ട് വർഷവും സബ് ജൂനിയറിൽ മൂന്ന് സ്വർണം ആണ് വൈശാഖ് സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം സ്വർണം നേടാൻ കഴിയാത്തതിന്റെ സങ്കടം മാറ്റിയാണ് വൈഗ സ്വർണമണിഞ്ഞത്.


