Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightതാന്നി കായലില്‍...

താന്നി കായലില്‍ കരിമീന്‍, പൂമീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

text_fields
bookmark_border
താന്നി കായലില്‍ കരിമീന്‍, പൂമീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
cancel
camera_alt

താന്നി ​കായ​ലി​ല്‍ മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ എം. ​നൗ​ഷാ​ദ് എം.​എ​ല്‍.​എ നി​ക്ഷേ​പി​ക്കു​ന്നു

കൊ​ല്ലം: താ​ന്നി കാ​യ​ലി​ല്‍ ‘മ​ത്സ്യ​വി​ത്ത് നി​ക്ഷേ​പ​ത്തി​ലൂ​ടെ മ​ല്‍സ്യ​സ​മ്പ​ത്ത് വ​ര്‍ധ​ന​വ്’ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. നാ​ട​ന്‍ മ​ത്സ്യ ഇ​ന​മാ​യ ക​രി​മീ​നി​ന്റെ 62,500 വി​ത്തു​ക​ളും പൂ​മീ​നി​ന്റെ 55,000 വി​ത്തു​ക​ളും കാ​യ​ലി​ല്‍ നി​ക്ഷേ​പി​ച്ച് എം.​നൗ​ഷാ​ദ് എം.​എ​ല്‍.​എ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു. കേ​ന്ദ്ര​സം​സ്ഥാ​ന സ​ര്‍ക്കാ​രു​ക​ള്‍ സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി മ​ത്സ്യ​സ​മ്പ​ദാ​യോ​ജ​ന-​ക്ലൈ​മ​റ്റ് റെ​സി​ലി​യ​ന്റ് കോ​സ്റ്റ​ല്‍ ഫി​ഷ​ര്‍മെ​ന്‍ വി​ല്ലേ​ജ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണി​ത്. തീ​ര​ദേ​ശ​മ​ത്സ്യ​ബ​ന്ധ​ന​ഗ്രാ​മ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ക്ക് സു​സ്ഥി​ര​മാ​യ ഉ​പ​ജീ​വ​ന​മാ​ര്‍ഗ​വും സാ​മ്പ​ത്തി​ക അ​വ​സ​ര​ങ്ങ​ളും സൃ​ഷ്ടി​ക്കു​യാ​ണ് ല​ക്ഷ്യം.

തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​റ് മ​ത്സ്യ​ഗ്രാ​മ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് ജി​ല്ല​യി​ലെ ഇ​ര​വി​പു​രം സൗ​ത്ത് മ​ത്സ്യ​ഗ്രാ​മം. മ​ത്സ്യ​ബ​ന്ധ​ന അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ വി​ക​സി​പ്പി​ക്കാ​നും, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ക്ക് സു​സ്ഥി​ര​മാ​യ സാ​മ്പ​ത്തി​ക, ഉ​പ​ജീ​വ​ന അ​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​വാ​നു​മാ​യി ര​ണ്ട് കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണി​ത്. ഇ​ര​വി​പു​രം തെ​ക്കും​ഭാ​ഗം ഡി​വി​ഷ​ന്‍ കൗ​ണ്‍സി​ല​ര്‍ സു​നി​ല്‍ ജോ​സ് അ​ധ്യ​ക്ഷ​നാ​യി. ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ എ​സ്.​ആ​ര്‍. ര​മേ​ഷ് ശ​ശി​ധ​ര​ന്‍, കെ.​എ​സ്.​സി.​എ.​ഡി.​സി എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ര്‍ ഐ.​ജി ഷി​ലു, പ​ര​വൂ​ര്‍ ഫി​ഷ​റീ​സ് എ​ക്സ്റ്റ​ന്‍ഷ​ന്‍ ഓ​ഫീ​സ​ര്‍ ചി​ഞ്ചു​മോ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
TAGS:Carp Fish deposited Thanni Lake Kollam News 
News Summary - Carp and poomeen fish deposited in Thanni Lake
Next Story