ആഡംബര ബൈക്കിൽ കഞ്ചാവ് കടത്ത്; പ്രതി പിടിയിൽ
text_fieldsജിജു
ചടയമംഗലം: ആഡംബര ബൈക്കിൽ കഞ്ചാവ് കടത്തിയ യുവാവ് എക്സൈസിന്റെ പിടിയിലായി. കുമ്മിൾ തൃക്കണ്ണാപുരം സ്വദേശി രാവണ വില്ലയിൽ ജിജു (31) ആണ് പിടിയിലായത്. കോട്ടുക്കൽ ആനപ്പുഴക്കലിൽ എക്സൈസ് നടത്തിയ വാഹന പരിശോധനക്കിടെ 1.039 കിലോ കഞ്ചാവ് ബൈക്കിൽ കടത്തിക്കൊണ്ടുവരികയായിരുന്നു. ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന കടയ്ക്കൽ മണികണ്ഠൻചിറ സ്വദേശി ജിത്തു ഭവനിൽ രാഹുൽ (30) ഓടി രക്ഷപ്പെട്ടു.
ഇയാൾക്കുമെതിരെ കേസ് എടുത്തതായും കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായും എക്സൈസ് അറിയിച്ചു. ചടയമംഗലം എക്സൈസ് ഇൻസ്പെക്ടർ രാജേഷിന്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫിസർമാരായ ചന്തു, ഷൈജു, ജയേഷ്, സബീർ, ബിൻസാഗർ, നന്ദു, വനിത സിവിൽ എക്സൈസ് ഓഫിസർ ലിജി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.