മുൻവിരോധത്തിൽ യുവാവിനെ ആക്രമിച്ച രണ്ടുപേർ അറസ്റ്റിൽ
text_fieldsപിടിയിലായ പ്രതികൾ
ചാത്തന്നൂർ: മുൻവിരോധത്താൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾ അറസ്റ്റിൽ. കണ്ണനല്ലൂർ നോർത്ത് മൈലക്കാട് ചരുവിള വീട്ടിൽ ജോസ് (41), തഴുത്തല മൈലക്കാട് പുത്തൻപുര പടിഞ്ഞാറ്റതിൽ പ്രിൻസ് (27) എന്നിവരാണ് ചാത്തന്നൂർ പിടിയിലായത്. തഴുത്തല സ്വദേശിയായ അക്ഷയ് (19)യെയാണ് ഇവർ മർദിച്ചത്. അക്ഷയുമായി പ്രതികൾക്കുണ്ടായിരുന്ന മുൻവിരോധം നിമിത്തം 24ന് രാത്രി 11ഓടെ നോർത്ത് മൈലക്കാട് മാങ്കൂട്ടത്തിൽ ക്ഷേത്രത്തിന് സമീപത്ത് വെച്ച് തടഞ്ഞ് നിർത്തി മർദിക്കുകയായിരുന്നു.
ഇടിക്കട്ട ഉപയോഗിച്ച് മുഖത്തും തലയിലും മർദിച്ചതിൽ മൂക്കിന്റെ അസ്ഥിക്ക് പൊട്ടൽ സംഭവിച്ചു. അക്ഷയുടെ പരാതിയിൽ ചാത്തന്നൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത ശേഷം പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ചാത്തന്നൂർ ഇൻസ്പെക്ടർ അനൂപിന്റെ നേതൃത്വത്തിൽ എസ്.ഐ കെ.പി. ബിജു, സി.പി.ഒമാരായ പ്രശാന്ത്, വിനായക്, ആൻറണി തോബിയാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.