സ്വകാര്യ ബസുകൾ ചാത്തന്നൂർ ജങ്ഷനിൽ എത്തുന്നില്ല; വിദ്യാർഥികൾ വലയുന്നു
text_fieldsചാത്തന്നൂരിലെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ തിരുമുക്കിൽ എത്തി ബസ് കയറാൻ
നിൽക്കുന്നു
ചാത്തന്നൂർ: സ്വകാര്യ ബസുകൾ ചാത്തന്നൂർ ജങ്ഷനിൽ വന്ന് പോകാത്തതിനെ തുടർന്ന് വിദ്യാർഥികൾ നടന്ന് തളരുന്നു. ബസുകൾ ചാത്തന്നൂർ ജങ്ഷനിലെത്താൻ അടിയന്തര നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു.
ദേശീയപാത നിർമാണത്തിന്റെ മറവിൽ പ്രൈവറ്റ് ബസുകൾ ചാത്തന്നൂർ ജങ്ഷനുകളിൽ വന്ന് പോകാത്തതാണ് ജനങ്ങളുടെ യാത്രാദുരിതത്തിന് കാരണം.
പരവൂരിൽ നിന്ന് ചാത്തന്നൂർ വഴി കൊട്ടിയം, കൊല്ലം ഭാഗത്തേക്ക് പോകേണ്ട ബസുകൾ ചാത്തന്നൂർ പോകാതെ തിരുമുക്കിലെത്തി കൊട്ടിയം ഭാഗത്തേക്ക് പോകുന്നതാണ് യാത്രദുരിതത്തിന്റെ പ്രധാന കാരണം. അതുപോലെ തന്നെ തിരിച്ചും കൊല്ലം ഭാഗത്ത് നിന്ന് തിരിച്ച് പരവൂർ പോകേണ്ട ബസുകൾ ചാത്തന്നൂർ ജങ്ഷനിൽ പോകാതെ തിരുമുക്കിലെത്തി പോകുകയാണ്.
ഇതുമൂലം പരവൂർ, പൂതക്കുളം, നെടുങ്ങോലം, ചിറക്കര ഭാഗത്തുനിന്നും ചാത്തന്നൂർ ജങ്ഷനിൽ വിവിധ സ്കൂളുകളിലേക്കും ട്യൂഷൻ സെന്ററുകളിലേക്കും പോകുന്ന വിദ്യാർഥികൾക്ക് കൃത്യ സമയത്ത് എത്താനാവത്ത സാഹചര്യമുണ്ട്.