എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ
text_fieldsഅതുൽ സേതു, സൂരജ്
ചാത്തന്നൂർ: 1.519 ഗ്രാം എം.ഡി.എം.എയും 4.763 ഗ്രാം മെത്തഫെറ്റമിനുമായി രണ്ടുപേർ അറസ്റ്റിൽ. ചാത്തന്നൂർ താഴംതെക്ക് ചേരിയിൽ അനിഴം വീട്ടിൽ സൂരജ് (27), വർക്കല ചെറുന്നിയൂർ അയന്തി ദേശത്ത് കിളിക്കൂട് വീട്ടിൽ അതുൽ സേതു(21) എന്നിവരാണ് പിടിയിലായത്. ചാത്തന്നൂർ, പരവൂർ തെക്കും ഭാഗം എന്നിവിടങ്ങളിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. ലഹരിമരുന്ന് വിൽപന നടത്തിയിരുന്ന ഇവർ ആവശ്യക്കാർക്ക് നേരിട്ട് എത്തിച്ചുകൊടുക്കുകയാണ് ചെയ്തിരുന്നത്.
ചാത്തന്നൂർ റേഞ്ച് ഇൻസ്പെക്ടർ എസ്. സിയാദ്, ഇൻസ്പെക്ടർ ഗ്രേഡ് ഇൻസ്പെക്ടർ എസ്. നിഷാദ്, സിവിൽ എക്സൈസ് ഓഫിസർമാരായ രാജ്മോഹൻ, വിഷ്ണു, സഫർ, വനിത സിവിൽ എക്സൈസ് ഓഫിസർ റാണി സൗന്ദര്യ, സി.ഇ.ഒ ഡ്രൈവർ നിഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.