യുവതിയെ കുത്തിക്കൊല്ലാൻ ശ്രമിച്ചയാൾ അറസ്റ്റില്‍
text_fieldsഅനില്‍ കുമാര്‍
ചവറ: പന്മന ഇടപ്പള്ളികോട്ട ജങ്ഷനില്‍വെച്ച് യുവതിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയിൽ. പന്മന ചിറ്റൂര്‍ ശിവമന്ദിരത്തില്‍ അനില്‍ കുമാര്‍ (46) ആണ് ചവറ പിടിയിലായത്.
കഴിഞ്ഞ ദിവസം ഉച്ചക്ക് 1.30 മണിയോടെ നാട്ടുകാര്‍ നോക്കി നില്‍ക്കെയാണ് പന്മന സ്വദേശിനിയായ സന്ധ്യക്ക് കുത്തേല്‍ക്കുന്നത്. പ്രതിയും യുവതിയുടെ ഭര്‍ത്താവുമായുള്ള മുന്‍വിരോധമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. നെഞ്ചിലും വയറ്റിലും കുത്തേറ്റ യുവതി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ചവറ പൊലീസ് ഉടന്‍ തന്നെ പ്രതിയെ കണ്ടെത്തി പിടികൂടുകയായിരുന്നു.
ചവറ ഇന്‍സ്പെക്ടര്‍ കെ.ആര്. ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ അനീഷ്, പ്രദീപ്, എസ്.സി.പി.ഒമാരായ രഞ്ജിത്, മനീഷ്, അനില്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്