എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
text_fieldsപിടിയിലായ മുഹമ്മദ് റിയാസ്
ചവറ: 13 ഗ്രാം എം.ഡി.എം.എയും 12 ഗ്രാം കഞ്ചാവുമായി യുവാവ് ചവറ തെക്കുംഭാഗം പൊലീസിന്റെ പിടിയിൽ. തേവലക്കര മൊട്ടക്കൽ മുറിയിൽ പുതിയ വീട്ടിൽ വാടകക്ക് താമസിക്കുന്ന പന്മന മാവേലി പനമൂട്ടിൽതറയിൽ മുഹമ്മദ് റിയാസ് (28) ആണ് അറസ്റ്റിലായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തെക്കുംഭാഗം പൊലീസ് ഇൻസ്പെക്ടർ ശ്രീകുമാർ. സബ് ഇൻസ്പെക്ടർ എ. റഹിം എന്നിവരുടെ നേതൃത്വത്തിൽ വീട് റെയ്ഡ് ചെയ്താണ് പ്രതിയെ പിടികൂടിയത്. ഏറെ നാളുകളായി ഇതരസംസ്ഥാനങ്ങളിൽ നിന്നും ലഹരി വസ്തുക്കൾ എത്തിച്ച് തേവലക്കര,പന്മന,ചവറ തെക്കുംഭാഗം പ്രദേശങ്ങളിൽ കച്ചവടം നടത്തി വരികയായിരുന്നു പ്രതി.
ലഹരി വസ്തുക്കൾ എത്തിക്കുന്ന മറ്റ് പ്രതികളെക്കുറിച്ച് വിവരം കിട്ടിയിട്ടുണ്ടെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.


