Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസമരത്തിൽ...

സമരത്തിൽ പങ്കെടു​ത്തതിന്‍റെ പേരിൽ ആശമാരുടെ ഓണറേറിയം നൽകിയില്ലെന്ന്​ പരാതി

text_fields
bookmark_border
സമരത്തിൽ പങ്കെടു​ത്തതിന്‍റെ പേരിൽ ആശമാരുടെ ഓണറേറിയം നൽകിയില്ലെന്ന്​ പരാതി
cancel

കൊ​ല്ലം: സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ ആ​ശാ​പ്ര​വ​ർ​ത്ത​ക​രു​ടെ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ന്റെ പേ​രി​ൽ ജി​ല്ല​യി​ലെ കു​ല​ശേ​ഖ​ര​പു​രം പ​ഞ്ചാ​യ​ത്തി​ൽ കെ.​എ​സ്​ പു​രം കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന് കീ​ഴി​ലു​ള്ള 35 ആ​ശ​മാ​രു​ടെ ഓ​ണ​റേ​റി​യം മൂ​ന്നു​മാ​സം പി​ന്നി​ട്ടി​ട്ടും ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന്​ പ​രാ​തി.

ആ​ശു​പ​ത്രി​യി​ലെ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഇ​വ​ർ ജോ​ലി​ചെ​യ്ത​താ​യി പ​ല​ത​വ​ണ റി​പ്പോ​ർ​ട്ട്​ ന​ൽ​കി​യി​ട്ടും തു​ട​ർ​ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ആ​ശ​മാ​ർ പ​റ​ഞ്ഞു. ഇ​തു​സം​ബ​ന്ധി​ച്ച പ​രാ​തി അ​റി​യി​ക്കാ​ൻ ഡി.​പി.​എ​മ്മു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ​ശ്ര​മി​ച്ചെ​ങ്കി​ലും ഡി.​പി.​എം ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​ണെ​ന്നും നേ​രി​ൽ കാ​ണാ​ൻ ഓ​ഫി​സി​ൽ എ​ത്തി​യാ​ൽ ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​ണെ​ന്നും ആ​ശാ​പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു. കു​ല​ശേ​ഖ​ര​പു​രം പ​ഞ്ചാ​യ​ത്തി​ൽ 39 ആ​ശാ​പ്ര​വ​ർ​ത്ത​ക​രാ​ണു​ള്ള​ത്. ഇ​തി​ൽ അ​ഞ്ചു​പേ​ർ​ക്ക്​ മാ​ത്രം ഓ​ണ​റേ​റി​യ​വും ഇ​ൻ​സെ​ന്‍റി​വും ന​ൽ​കി​യി​യി​ട്ടു​ള്ള​ത്​.

ഓ​ണ​റേ​റി​യം ല​ഭി​ച്ച ആ​ശ​ക​ൾ സി.​ഐ.​ടി​യു​വി​ലു​ള്ള തൊ​ഴി​ലാ​ളി​ക​ളാ​ണെ​ന്നും ഇ​വ​രും സ​മ​ര​ത്തി​ൽ പ​​ങ്കെ​ടു​ത്തി​രു​ന്ന​താ​യും പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി​യ​വ​ർ ആ​രോ​പി​ച്ചു. എ​ന്നാ​ൽ, ഫെ​ബ്രു​വ​രി 17ന്​ ​ശേ​ഷം ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​തി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളോ​ട്​ മാ​ർ​ച്ച്​ മൂ​ന്നി​ന്​ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്ക​ണ​മെ​ന്ന്​ ഡി.​പി.​എം ഓ​ഫി​സി​ൽ​നി​ന്ന്​ അ​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്ന​താ​യും അ​ത​നു​സ​രി​ച്ചെ​ത്തി​യ അ​ഞ്ചു​പേ​ർ​ക്കാ​ണ്​ ഓ​ണ​റേ​റി​യം​ ന​ൽ​കി​യ​തെ​ന്നും ഡി.​പി.​എം ഓ​ഫി​സ്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ജി​ല്ല​യി​ൽ മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ളാ​യ പ​ത്ത​നാ​പു​രം-18, തെ​ന്മ​ല-6, കു​ണ്ട​റ -3, തൃ​ക്ക​രു​വ-9, വ​ള്ളി​കാ​വ്​ -3 എ​ന്നി​ങ്ങ​നെ തൊ​ഴി​ലാ​ളി​ക​ളു​ടെ ഓ​ണ​റേ​റി​യം ത​ട​ഞ്ഞു​വെ​ച്ചി​ട്ടു​ള്ള​താ​യും പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.

Show Full Article
TAGS:Asha Workers Protest Honorarium Latest News local News Kollam News 
News Summary - Complaint that Asha's honorarium was not paid for participating in the strike
Next Story