ലഹരി കടത്ത്: യുവാവ് കരുതൽ തടങ്കലിൽ
text_fieldsഷിജു അസീർ
കൊല്ലം: ലഹരി കടത്തിൽ പ്രതിയായ യുവാവിനെ കരുതൽ തടങ്കലിലാക്കി. ഉമയനല്ലൂർ പറക്കുളം എം.ഇ.എസ് സ്കൂളിന് സമീപം റെജി നിവാസിൽ ഷിജു അസീർ (35) ആണ് അറസ്റ്റിലായത്. സാധാരണ രീതിയിൽ ഒരുവർഷമാണ് തടങ്കൽ കാലയളവ്. കഴിഞ്ഞ മാർച്ചിൽ ഇരവിപുരം പൊലിസ് സ്റ്റേഷൻ പരിധിയിൽ വെച്ച് വിപണിയിൽ അഞ്ച് ലക്ഷം രൂപ വില വരുന്ന 90 ഗ്രാം എം.ഡി.എം.എയുമായി ഇയാളെ ഇരവിപുരം സബ് ഇൻസ്പെക്ടർ ജയേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരുന്നു.
തുടർന്ന് ഇയാളുടെ കേസ് വിവരം പരിശോധിച്ചതിൽ 2023ൽ ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ വെച്ച് കാറിൽ കഞ്ചാവ് കേരളത്തിലേക്ക് കടത്തവെ ഷിജു അസീറിനെയും ചാത്തന്നൂർ സ്വദേശിയെയും ആന്ധ്രാപ്രദേശ് സ്വദേശിയെയും ആന്ധ്രാപ്രദേശിലെ ആന്റി നർക്കോട്ടിക് സ്പെഷൽ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടിയിരുന്നുവെന്ന് തെളിഞ്ഞു. അന്ന് 63 കിലോഗ്രാം കഞ്ചാവ് ആണ് ഇവരിൽ നിന്നും പിടികൂടിയത്. ഈ കേസിൽ ഒന്നാം പ്രതിയാണ് ഷിജു അസീർ.


