Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമദ്യലഹരിയിൽ സ്വകാര്യ...

മദ്യലഹരിയിൽ സ്വകാര്യ ബസ് ഓടിച്ചയാൾ പിടിയിൽ

text_fields
bookmark_border
മദ്യലഹരിയിൽ സ്വകാര്യ ബസ് ഓടിച്ചയാൾ പിടിയിൽ
cancel

ക​ട​യ്ക്ക​ൽ: മ​ദ്യ ല​ഹ​രി​യി​ൽ സ്വ​കാ​ര്യ ബ​സ് ഓ​ടി​ക്കു​ന്ന​തി​നി​ട​യി​ൽ ഡ്രൈ​വ​റെ ക​ട​യ്ക്ക​ൽ പൊ​ലീ​സ് പി​ടി​കൂ​ടി. ക​ല്ല​റ-​ക​ട​യ്ക്ക​ൽ-​അ​ഞ്ച​ൽ റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ ബ​സി​ലെ ഡ്രൈ​വ​ർ മ​തി​ര, തെ​റ്റി​മു​ക്ക് , ലീ​ല മ​ന്ദി​ര​ത്തി​ൽ അ​ജ​യ​കൃ​ഷ്ണ​നാ​ണ് പി​ടി​യി​ലാ​യ​ത്. മ​ദ്യ ല​ഹ​രി​യി​ലാ​ണ് ഡ്രൈ​വ​ർ ബ​സ് ഓ​ടി​ക്കു​ന്ന​തെ​ന്ന് യാ​ത്ര​ക്കാ​ർ പൊ​ലീ​സി​ൽ വി​ളി​ച്ച​റി​യി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10.30 ന് ​ക​ല്ല​റ​യി​ൽ നി​ന്ന്​ ക​ട​യ്ക്ക​ൽ എ​ത്തി​യ ബ​സ് ക​ട​യ്ക്ക​ൽ ബ​സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്ത് ത​ട​ഞ്ഞ് പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. അ​ജ​യ​കൃ​ഷ്ണ​ൻ മ​ദ്യ​ല​ഹ​രി​യി​ലാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ക​ട​യ്ക്ക​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ വൈ​ദ്യ പ​രി​ശോ​ധ​ന​ക്കും വി​ധേ​യ​മാ​ക്കി. ഡ്രൈ​വ​ർ​ക്കെ​തി​രെ മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച​തി​ന് ക​ട​യ്ക്ക​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തു. ബ​സ് പൊലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്.

Show Full Article
TAGS:Kollam News Latest News local News Drunk And Drive Private bus driver 
News Summary - Drunk private bus driver arrested
Next Story