ഇവിടെയുണ്ട് നിരത്തുകളിലെ പഴയ പടക്കുതിര
text_fieldsകൊല്ലൂർവിള പള്ളിമുക്ക് ഇക്ബാൽ ലൈബ്രറിക്ക് മുന്നിൽ അക്ബർ ഷായുടെ കൈവശയുടെ കൈവശമുള്ള സൈക്കിൾ റിക്ഷ
ഇരവിപുരം: അരനൂറ്റാണ്ടു മുമ്പുവരെ നഗരത്തിൽ തലങ്ങും വിലങ്ങും ഓടിയിരുന്ന സൈക്കിൾ റിക്ഷകൾ വിസ്മൃതിയിലായിരിക്കെ ഇവിടെയുണ്ട് നിരത്തുകളിലെ ഒരു ‘പടക്കുതിര’. കൊല്ലൂർവിള പള്ളിമുക്ക് ഇക്ബാൽ ലൈബ്രറിക്ക് മുന്നിൽ ‘വിൽപനക്ക്’ ബോർഡും തൂക്കിവെച്ചിരിക്കുന്ന സൈക്കിൾ റിക്ഷ വേറിട്ട കാഴ്ചയാകുന്നു.
പുരാവസ്തുശേഖരിക്കൾ ശീലമാക്കിയിട്ടുള്ള കൊല്ലൂർവിള പള്ളിമുക്ക് സ്വദേശി അക്ബർ ഷായുടെ കൈവശമാണ് ഈ റിക്ഷയുള്ളത്.
1975 വരെ സൈക്കിൾ റിക്ഷകളായിരുന്നു നഗരത്തിലെത്തുന്നവർ യാത്രക്കായി ഉപയോഗിച്ചിരുന്നത്. ഓട്ടോ ഉൾപ്പെടെ വാഹനങ്ങൾ നിരത്തുകൾ കീഴടക്കിയതോടെയാണ് ഇത് അപ്രത്യക്ഷമാകാൻ തുടങ്ങിയത്. ഒരു കാലത്ത് കുട്ടികളെ സ്കൂളിൽ കൊണ്ടുപോയിരുന്നത് സൈക്കിൾ റിക്ഷകളിലായിരുന്നു. കേശവദേവിന്റെ ‘ഓടയിൽ നിന്ന്’ എന്ന കഥയും ഒരു റിക്ഷാക്കാരനെക്കുറിച്ചായിരുന്നു. പുരാവസ്തുക്കൾ ശേഖരിക്കുന്നതിനിടെ നാല് വർഷം മുമ്പാണ് അക്കര വിളക്ഷേത്രത്തിന് സമീപത്തുനിന്ന് അക്ബർ ഷാ സൈക്കിൾ റിക്ഷ വാങ്ങിയത്. അന്നുമുതൽ സംരക്ഷിച്ച് സൂക്ഷിച്ചിരുന്ന റിക്ഷ ഇപ്പോൾ വിൽക്കാൻ തീരുമാനിച്ചിരിക്കുകാണ്. ഇതിനായി ബോർഡ് വെച്ച് പ്രദർശിച്ചപ്പോഴാണ് കാഴ്ചക്കാർ ഏറിയത്.