ലഹരിമരുന്ന് വിതരണ സംഘത്തിലെ പ്രധാനി പിടിയിൽ
text_fieldsമുഹമ്മദ് റാസിഖ്
ഇരവിപുരം: ലഹരിമരുന്ന് വിതരണസംഘത്തിലെ മുഖ്യപ്രതി പൊലീസിന്റെ പിടിയിലായി. ഇരവിപുരം കിടങ്ങനഴികം വീട്ടിൽ മുഹമ്മദ് റാസിഖ് (24) ആണ് പിടിയിലായത്. കഴിഞ്ഞ 12ന് വിൽപനക്കായി 86 ഗ്രാമോളം വരുന്ന എം.ഡി.എം.എയുമായി ഉമയനല്ലൂർ സ്വദേശിയായ ഷിജുവിനെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ ലഹരിമരുന്ന് വാങ്ങുന്നതിനുള്ള പണം ഷിജുവിന് നൽകിയത് റാസിഖ് ആണെന്ന് കണ്ടെത്തി. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ ജില്ല പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം സിറ്റി ഡാൻസാഫ് ടീമിന്റെയും പാലക്കാട് പൊലീസിന്റെയും സഹായത്തോടെ പിടികൂടുകയായിരുന്നു.