Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightEravipuramchevron_rightകാ​ൽ​ കോ​ടി രൂ​പ...

കാ​ൽ​ കോ​ടി രൂ​പ വി​ല​; ​50 ചാക്ക് നിരോധിത പുകയില ഉൽപന്നം പിടികൂടി

text_fields
bookmark_border
കാ​ൽ​ കോ​ടി രൂ​പ വി​ല​; ​50 ചാക്ക് നിരോധിത പുകയില ഉൽപന്നം പിടികൂടി
cancel
camera_alt

പൊ​ലീ​സ് പി​ടി​കൂ​ടി​യ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ

ഇ​ര​വി​പു​രം: ക​ട​ക്കു​ള്ളി​ൽ ചാ​ക്കു​ക​ളി​ൽ സൂ​ക്ഷി​ച്ച കാ​ൽ കോ​ടി രൂ​പ​യു​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ ഇ​ര​വി​പു​രം പൊ​ലീ​സ് പി​ടി​കൂ​ടി.

ഇ​ര​വി​പു​രം വ​ഞ്ചി ഗോ​ളി​ന് സ​മീ​പം കൈ​ര​ളി ഫു​ഡ്സ് എ​ന്ന ക​ട​യി​ൽ നി​ന്നാ​ണ് 50 ചാ​ക്ക് നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. പൊ​ലീ​സ് എ​ത്തു​ന്ന​ത​റി​ഞ്ഞ് ഉ​ട​മ ര​ക്ഷ​പ്പെ​ട്ടു. ഇ​യാ​ൾ​ക്കാ​യി തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന കേ​ന്ദ്ര​മാ​ണ് ഇ​വി​ടെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​റു​ടെ ര​ഹ​സ്യ​ന്വേ​ഷ​ണ വി​ഭാ​ഗ​മാ​യ ഡാ​ൻ​സാ​ഫ് ടീ​മി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്ഥാ​പ​നം കേ​ന്ദ്രീ​ക​രി​ച്ച് പൊ​ലീ​സ് ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കഴിഞ്ഞ ദിവസം കടയ്ക്കലിൽ ലോറിയിൽ കൊണ്ടുവന്ന നിരോധിത പുകയില ഉൽപന്നം പിടികൂടിയിരുന്നു.

Show Full Article
TAGS:eravipuram police station Tobacco 
News Summary - eravipuram police
Next Story