യുവാക്കളെ ആക്രമിച്ച സംഭവം; മൂന്നുപേർ അറസ്റ്റിൽ
text_fieldsനവാസ്, സനു, അജ്മൽ
ഇരവിപുരം: കടയിൽ സാധനം വാങ്ങാനെത്തിയ യുവാക്കളെ ആക്രമിച്ച സംഭവത്തിൽ മൂന്നുപേർ ഇരവിപുരം പൊലീസിന്റെ പിടിയിലായി. ഇരവിപുരം കാവൽപ്പുര സ്കൂളിന് സമീപം കയ്യാലക്കൽ വേളിക്കാട്ടുവീട്ടിൽ കുഞ്ഞുമോൻ എന്ന നവാസ് (54), വാളത്തുങ്കൽ ബാപ്പുജിനഗർ 51 മങ്കുഴി വടക്കതിൽ അജ്മൽ (25), ബാപ്പുജിനഗർ സൗമ്യ മൻസിലിൽ സനു (34) എന്നിവരാണ് ഇരവിപുരം പൊലീസിന്റെ പിടിയിലായത്.
ജൂൺ 27ന് രാത്രി 11.45 ഓടെ ചകിരിക്കട ത്രിവേണി ജങ്ഷനിലായിരുന്നു സംഭവം. ഇവിടെയുള്ള ഒരുകടക്ക് മുന്നിൽ നിന്ന ഷഹാർ, ഷഹാൽ എന്നിവരോട് ഇവിടെ നിൽക്കുന്നത് എന്തിനാണെന്ന് ചോദിച്ചെത്തിയ സംഘം ഇവരുമായി വാക്കേറ്റം ഉണ്ടാവുകയായിരുന്നു. ശേഷം സ്ഥലത്തുനിന്നും പോയ സംഘം രണ്ട് ബൈക്കുകളിൽ തിരികെയെത്തി ഇവരെ ആക്രമിച്ചു.
നാലുപേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഇവരിൽ മൂന്നുപേരാണ് പിടിയിലായത്. ശേഷിക്കുന്നയാൾക്കുവേണ്ടി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ഇരവിപുരം സി.ഐ രാജീവ്, സി.പി.ഒമാരായ അനീഷ്, ജിജു ജലാൽ, ദീപു രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.