എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ
text_fieldsപ്രതികളായ ഷാരൂഖ്,
റെനീഫ്
ഇരവിപുരം: വിൽപനക്കായി എത്തിച്ച എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. ഇരവിപുരം പുത്തൻചന്ത റെയിൽവേഗേറ്റിന് സമീപം പുളിയറ തെക്കതിൽ ഷാരൂഖ് ഖാൻ (27), വടക്കേവിള പട്ടത്താനം ജി.വി നഗർ-53 കാവുങ്ങൽതെക്കതിൽ റെനീഫ്(23) എന്നിവരാണ് ഇരവിപുരം പൊലീസിന്റെ പിടിയിലായത്.
ക്രിസ്മസ്-പുതുവത്സരാഘോഷ രാവുകൾ ലഹരി മുക്തമാക്കുന്നതിന്റെ ഭാഗമായി പൊലീസ് നടത്തിയ പരിശോധനയിലാണ് 4.24 ഗ്രാം എം.ഡി.എം.എയുമായി ഇവർ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവർ പൊലീസ് നിരീക്ഷണത്തിലായിരുന്നു. കൊല്ലം എ.സി.പി ഷരീഫിന്റെ നിർദേശപ്രകാരം ഇരവിപുരം ഇൻസ്പെക്ടർ രാജീവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ രഞ്ജിത്, നൗഷാദ്, സി.പി.ഒമാരായ അനീഷ്, സജിൻ, ഷാൻ, ഷംനാദ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.


