Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2026 8:47 AM GMT Updated On
date_range 25 July 2026 8:47 AM GMTപണം പിരിയ്ക്കാത്ത ശുചിമുറിക്കായി പദയാത്ര
text_fieldscamera_alt
ഭൂമിക്കാരൻ ജെ.പി
ഇരവിപുരം: പണപ്പിരിവില്ലാത്ത ശുചിത്വമുള്ള ശൗചാലയങ്ങൾ സംസ്ഥാനത്തൊട്ടാകെ സ്ഥാപിക്കുക എന്ന ആവശ്യവുമായി ‘ഭൂമിക്കാരൻ ജെ.പി’യുടെ ഒറ്റയാൻ സമര പദയാത്ര വെള്ളിയാഴ്ച കൊല്ലത്തെത്തി. കാസർകോട്നിന്ന് ഈ മാസം ആദ്യമാണ് നടത്തം ആരംഭിച്ചത്.
തലയിൽ ഓലക്കുടയും കഴുത്തിൽ മുന്നിലും പിന്നിലും ആവശ്യം ഉന്നയിച്ചുള്ള ബാനറും തൂക്കിയാണ് യാത്ര. പാരിപ്പള്ളി വേളമാനൂർ സ്വദേശിയായ ഈ അറുപതുകാരൻ ആവശ്യം ഉന്നയിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. പത്തുവർഷം മുമ്പ് വി.ഡി. സതീശനെകണ്ട് ആവശ്യം ഉന്നയിച്ചിരുന്നു.
സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്താമെന്ന് അന്ന് പറഞ്ഞിരുന്നു. ഇപ്പോഴത്തെ യാത്രക്കിടെ ആലുവയിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ കണ്ട് ആവശ്യം വീണ്ടും ഉന്നയിച്ചു. തലസ്ഥാനത്തെത്തി സർക്കാരിന്‍റെ മുന്നിൽ ആവശ്യം ഉന്നയിക്കും.
Next Story


