Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകാറിലെത്തിയ അക്രമിസംഘം...

കാറിലെത്തിയ അക്രമിസംഘം നാലുപേരെ വെട്ടിപ്പരിക്കേൽപ്പിച്ചു

text_fields
bookmark_border
കാറിലെത്തിയ അക്രമിസംഘം നാലുപേരെ വെട്ടിപ്പരിക്കേൽപ്പിച്ചു
cancel

പുനലൂർ: രാത്രിയിൽ കാറിലെത്തിയ അജ്ഞാത സംഘത്തിന്റെ ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്. തൊളിക്കോട് പാലത്തിന് സമീപം ശനിയാഴ്ച രാത്രിയായിരുന്നു ആക്രമണം. മണിയാർ കൊച്ചയ്യത്തിൽ പുത്തൻ വീട്ടിൽ അഖിൽ (31), തൊളിക്കോട് ജോബിൻ ഭവനിൽ തങ്കച്ചൻ (68), തൊളിക്കോട് അംബികാ വിലാസത്തിൽ ബിപിൻ (45), പടിഞ്ഞാറ്റിൻകര പുത്തൻവീട്ടിൽ ഹരീഷ് കുമാർ (50) എന്നിവർക്കാണ് പരിക്ക്. ഇവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാത്രി എട്ടരയോടെ തൊളിക്കോട് പാലത്തിനടുത്തായിരുന്നു ആക്രമണം. കാറിലെത്തിയ നാലംഗസംഘം പ്രദേശവാസികളോട് വിവരമാരായാനെന്നവണ്ണം ഇറങ്ങിയശേഷം പ്രകോപനമില്ലാതെ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പരിസരവാസികൾ എത്തുന്നതിന് മുമ്പ് ഈ സംഘം രക്ഷപ്പെട്ടു. കാർ നമ്പർ, സി.സി.ടി.വി ദൃശ്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി പുനലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

Show Full Article
TAGS:Kollam Local News attack. Crime 
News Summary - Four people were hacked to death by a gang of assailants who arrived in a car
Next Story