യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ഓട്ടോറിക്ഷ ഡ്രൈവർ പിടിയിൽ
text_fieldsകടയ്ക്കൽ: ചിതറയിൽ 24 കാരിയെ വീടിനുള്ളിൽകയറി പീഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോറിക്ഷ ഡ്രൈവർ പിടിയിലായി. ചിതറ ചല്ലിമുക്ക് വട്ടക്കരിക്കം അൻവർ മൻസിലിൽ നിസാറുദീൻ (61) ആണ് പൊലീസിന്റെ പിടിയിലായത്.2020ൽ മറ്റൊരു പീഡനക്കേസിൽ ഇയാളെ ചിതറ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞദിവസം ഗ്യാസ് സിലിണ്ടർ കൊണ്ടുവരാനാണ് യുവതി ഓട്ടം വിളിച്ചത്. ഗ്യാസ് സിലിണ്ടർ വീടിനകത്ത് കയറ്റിയശേഷം യുവതിയെ കടന്നുപിടിക്കാൻ ശ്രമിച്ചു. യുവതി ബഹളംവെച്ചതോടെ നാട്ടുകാർ ഓടിയെത്തിയ സമയത്ത് പ്രതി രക്ഷപ്പെട്ടു. ചിതറ പൊലീസിൽ പരാതി നൽകിയതോടെ മൊഴി രേഖപ്പെടുത്തിയ ശേഷം നിസാറുദീനെതിരെ കേസെടുത്തു. ഇയാളെ വട്ടക്കരിക്കത്ത്നിന്ന് അറസ്റ്റ് ചെയ്തു. വൈദ്യ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


