കഞ്ചാവ് കേസ് പ്രതി പോക്സോ കേസിൽ പിടിയിൽ
text_fieldsപിടിയിലായ പ്രതി
കടയ്ക്കൽ : കഞ്ചാവ് കേസിലെ പ്രതി പോക്സോ കേസിൽ പിടിയിൽ. മുതയിൽ പോങ്ങുവിളവീട്ടിൽ മുബീൻ (23) ആണ് പിടിയിലായത്. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റി തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കൊണ്ട് പോയാണ് പീഡനം നടത്തിയത്. കഴിഞ്ഞ എട്ടാം തിയതി പെൺകുട്ടിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ട് പോയി വെമ്പായത്ത് എത്തിച്ചു. കുട്ടിയെ കാണാത്തതിനെ തുടർന്ന് ബന്ധുകൾ കടയ്ക്കൽ പൊലീസിൽ പരാതി നൽകി.
പൊലീസ് അന്വേഷണം നടക്കുന്നതിനിടെ പിറ്റേ ദിവസം പുലർച്ചെ കുട്ടിയെ കാറിൽ കൊണ്ട് വന്ന് വീടിന് മുന്നിൽ ഇറക്കിവിട്ടശേഷം മുബീൻ കടന്ന് കളഞ്ഞു. തട്ടിക്കൊണ്ട് പോകൽ, കുട്ടികൾക്ക് നേരെയുളള ലൈംഗിക അതിക്രമം തടയൽ തുടങ്ങിയ വകുപ്പ് പ്രകാരം കേസെടുത്ത പൊലീസ് മുബീനെ കോടതിയിൽ ഹാജരാക്കി റിമാഡ് ചെയ്തു. കഞ്ചാവ് വില്പന നടത്തിയതിനും ഉപയോഗിച്ചതിനുമായി മുബീനെതിരെ അഞ്ച് കേസുകൾ നിലവിലുണ്ട്