എം.എൽ.എ വാക്ക് പാലിച്ചു; റോഡിലെ മരണക്കുഴികൾ അടച്ചുതുടങ്ങി
text_fieldsറോഡിലെ അപകടക്കുഴികൾ നികത്തുന്നു
കടയ്ക്കൽ: മാസങ്ങളായി തകർന്നുകിടക്കുന്ന മടത്തറ-കടയ്ക്കൽ റോഡിലെ വിവിധ ഭാഗങ്ങളിലെ മരണക്കുഴികൾ എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് അടച്ചുതുടങ്ങി. മഴ ശക്തമായതോടെ റോഡിന്റെ ദുരവസ്ഥ കഴിഞ്ഞ ദിവസങ്ങളിൽ ചടയമംഗലം എം.എൽ.എ എം.എം. നസീറിനെ നാട്ടുകാർ ശ്രദ്ധയിൽപെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസം ഈ ഭാഗങ്ങളിലെ വിവിധ മരണക്കുഴികളാണ് പി.ഡബ്ല്യു.ഡിയുടെ നേതൃത്വത്തിൽ അടച്ചുതുടങ്ങിയത്. കടയ്ക്കൽ മുതൽ മടത്തറ വരെ വിവിധ ഭാഗങ്ങളിലാണ് വലിയ കുഴികൾ റോഡിൽ ഉണ്ടായിട്ടുള്ളത് . കഴിഞ്ഞദിവസം പ്രധാനപ്പെട്ട വലിയ കുഴികൾ എല്ലാം മെറ്റലും ടാറും ഉപയോഗിച്ച് ശാസ്ത്രീയമായ രീതിയിൽതന്നെ അടച്ചിരുന്നു.
ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് എം.എൽ.എയുടെ ശ്രദ്ധയിൽപ്പെടുത്തുകയും എം.എൽ.എ പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ഉടൻതന്നെ പരിഹാരം കാണുകയുമായിരുന്നു.


