കഞ്ചാവുമായി മൂന്നുപേർ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
കടയ്ക്കൽ: നിലമേൽ വെള്ളരിപ്പാലത്തിന് സമീപത്തു നിന്ന് കഞ്ചാവുമായി മൂന്നു യുവാക്കളെ ചടയമംഗലം എക്സൈസ് സംഘം പിടികൂടി. കൈതോട് സി.പി ഹൗസിൽ അനന്തു സുരേഷ് (24 -മുത്തു) , കൈതോട് വലിയവഴി അഫ്സൽ മൻസിൽ അഫ്സൽ (28), കൈതോട് വെള്ളരി തുണ്ടുവിള വീട്ടിൽ രാജേഷ് (34)എന്നിവരാണ് പിടിയിലായത്.
നിലമേൽ, കൈതോട് പ്രദേശങ്ങളിൽ കഞ്ചാവിന്റെയും മറ്റു ലഹരിപദാർഥങ്ങളുടെയും വില്പനയും ഉപയോഗവും നടക്കുന്നു എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ചടയമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രാജേഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വെള്ളരി പാലത്തിന് സമീപത്ത് നിന്നാണ് ഇവർ പിടിയിലായത്. സംഘത്തിലുള്ള മറ്റുള്ളവരെ പറ്റിയും എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇത്തരക്കാർക്ക് എതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് എക്സൈസ് സംഘം അറിയിച്ചു. പ്രിവന്റീവ് ഓഫിസർ ബിനേഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ മാസ്റ്റർ ചന്തു, ശ്രേയസ് ഉമേഷ്, നിഷാന്ത് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.