വയലയിൽ വിദ്യാർഥി സംഘർഷം; രണ്ടുപേർക്ക് പരിക്ക്
text_fieldsതലയ്ക്ക് ഗുരുതമായി പരിക്കേറ്റ വിദ്യാർഥി
കടയ്ക്കൽ: വയലയിൽ വിദ്യാർഥി സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇട്ടിവ വയല ഡോ. വയലവാസുദേവൻ പിള്ള മെമോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾ തമ്മിലാണ് സംഘർഷം. രണ്ട് പ്ലസ് വൺ വിദ്യാർഥികൾക്ക് പരിക്കേറ്റത്. നിരവധി വിദ്യാർഥികൾക്ക് മർദനമേറ്റു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. പരീക്ഷ എഴുതാൻ ബസിൽ വന്നിറങ്ങിയ പ്ലസ് വൺ വിദ്യാർഥികളെ പ്ലസ് ടു വിദ്യാർഥികൾ കൂട്ടംകൂടി ആക്രമിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് കടയ്ക്കൽ പൊലീസ് സ്ഥലത്തെത്തി.
പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾ തമ്മിൽ സ്കൂളിൽ ഏറെ നാളുകളായി തർക്കം നിലനിൽക്കുകയായിരുന്നു. പ്ലസ് വൺ വിദ്യാർഥിയുടെ ഉടുപ്പിന്റെ കൈയുടെ വണ്ണം കൂടിയതിനെ ചോദ്യം ചെയ്തതിനെ തുടർന്ന് ഇവിടെ മുമ്പ് സംഘർഷം നടന്നിരുന്നു. ഈ കേസ് പൊലീസ് സാന്നിധ്യത്തിൽ ഒത്തുതീർപ്പാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഇരുകൂട്ടരും സോഷ്യൽ മീഡിയ വഴി വാക്കേറ്റവും അസഭ്യംവിളിയും നടത്തി. തുടർന്നാണ് വ്യാഴാഴ്ച പരീക്ഷയെഴുതനെത്തിയ വിദ്യാർഥികളെ കൂട്ടമായി എത്തിയ പ്ലസ് ടു വിദ്യാർഥികൾ മർദിച്ചത്.