Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKadakkalchevron_rightഅശാസ്ത്രീയ നിർമാണം;...

അശാസ്ത്രീയ നിർമാണം; ആശങ്ക ഒഴിയാതെ തി​രു​വ​ന​ന്ത​പു​രം-​തെ​ങ്കാ​ശി പാത

text_fields
bookmark_border
അശാസ്ത്രീയ നിർമാണം; ആശങ്ക ഒഴിയാതെ തി​രു​വ​ന​ന്ത​പു​രം-​തെ​ങ്കാ​ശി പാത
cancel
camera_alt

തി​രു​വ​ന​ന്ത​പു​രം-​തെ​ങ്കാ​ശി അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യി​ൽ കൊ​ച്ചു​ക​ലി​ങ്ക് ജം​ഗ്ഷ​നി​ലെ അ​പ​ക​ട​വ​ള​വ്

ക​ട​യ്ക്ക​ൽ: അ​ശാ​സ്ത്രി​യ റോ​ഡ് നി​ർ​മാ​ണം; അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യി​ൽ കൊ​ച്ചു​ക​ലു​ങ്ക്​ ജ​ങ്​​നി​ൽ അ​പ​ക​ടം തു​ട​ർ​ക്ക​ഥ​യാ​കു​ന്നു. തി​രു​വ​ന​ന്ത​പു​രം-​തെ​ങ്കാ​ശി അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യി​ൽ കൊ​ച്ചു​ക​ലു​ങ്ക്​​ ജ​ങ്​​ഷ​നി​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ നി​ന്നു തെ​ന്നി​മാ​റി അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​ന്ന​ത്.

ഏ​റ്റ​വും കൂ​ടു​ത​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്. ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ചെ​റു​തും വ​ലു​തു​മാ​യ പ​ത്തോ​ളം അ​പ​ക​ട​ങ്ങ​ളാ​ണ് ഇ​വി​ടെ ഉ​ണ്ടാ​യ​ത്. അ​പ​ക​ട​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ നി​ന്നു തെ​ന്നി​മാ​റി​യാ​ണു​ണ്ടാ​കു​ന്ന​ത്. ദി​വ​സ​ങ്ങ​ൾ മു​മ്പ് ത​മി​ഴ്നാ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന പി​ക്ക​പ്പ് വാ​ൻ തെ​ന്നി​മാ​റി ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ചോ​ഴി​ക്കോ​ട് അ​നൂ​പ് ഭ​വ​നി​ൽ അ​നി​ൽ​കു​മാ​ർ (53) മ​ര​ണ​പ്പെ​ട്ടി​രു​ന്നു.

ഈ ​ഭാ​ഗ​ത്ത് അ​പ​ക​ട​ങ്ങ​ൾ നി​ര​ന്ത​രം വ​ർ​ധി​ച്ചു​വ​ന്ന​തി​നെ തു​ട​ർ​ന്ന് മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് നാ​ട്ടു​കാ​ർ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​രു​ന്നു. എ​ന്നാ​ൽ, പ്ര​ശ്നം പ​രി​ഹ​രി​ക്കാ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​റ​പ്പു​ന​ൽ​കി​യെ​ങ്കി​ലും ഇ​തു​വ​രെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്ന​ത്. മ​ഴ ശ​ക്ത​മാ​യ​തോ​ടെ ദി​വ​സേ​ന നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​വി​ടെ തെ​ന്നി​മാ​റി അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്.

എ​ന്നാ​ൽ ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പു​ണ്ടാ​യ അ​പ​ക​ട​ത്തി​ലെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ അ​ന്ത​ർ സം​സ്ഥാ​ന പാ​ത ഉ​പ​രോ​ധി​ച്ചി​രു​ന്നു. എ​ന്നാ​ൽ ചി​ത​റ പൊ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ച​ർ​ച്ച ന​ട​ത്തി പ്ര​ശ്നം പ​രി​പ​രി​ക്കാ​മെ​ന്ന ഉ​റ​പ്പി​ലാ​ണ് സ​മ​രം നാ​ട്ടു​കാ​ർ അ​വ​സാ​നി​പ്പി​ച്ച​ത്.

ദി​വ​സ​ങ്ങ​ൾ പി​ന്നി​ടു​മ്പോ​ഴും ഇ​നി​യും വേ​ണ്ട​ത്ര ന​ട​പ​ടി അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി ആ​രം​ഭി​ക്കു​മെ​ന്ന്​ നാ​ട്ടു​കാ​ർ പ​റ​യു​ന്നു. തി​രു​വ​ന​ന്ത​പു​രം-​തെ​ങ്കാ​ശി പ്ര​ധാ​ന അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യി​ലാ​ണ് ഈ ​അ​വ​സ്ഥ. ദി​വ​സേ​ന നൂ​റു ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തു​വ​ഴി ക​ട​ന്ന് പോ​കു​ന്ന​ത്.

Show Full Article
TAGS:Unscientific road Road Accidents safety concerns Government of Kerala 
News Summary - Unscientific construction; Thiruvananthapuram-Thenkashi road remains a cause for concern
Next Story