കാണിക്ക വഞ്ചി മോഷണം: പ്രതി പിടിയിൽ
text_fieldsപത്തനാപുരം: ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയെ പത്തനാപുരം പൊലീസ് അറസ്റ്റ് ചെയ്തു. അടൂർ നെല്ലിക്കോട് പടിഞ്ഞാറ്റതിൽ തുളസീധരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.പുന്നല ചാച്ചിപുന്ന പണങ്ങാട്ട് മഹാവിഷ്ണു ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്.
മറ്റൊരു കേസിൽ ഇയാളെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പണങ്ങാട്ട് ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുവരുന്നതിനിടെ തുളസീധരൻ വെഞ്ഞാറമൂട്ടിൽ അറസ്റ്റിലാവുകയായിരുന്നു.
വിരലടയാള വിദഗ്ധരുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ തുളസീധരനാണ് ചാച്ചിപ്പുന്ന ക്ഷേത്രത്തിലും കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയതെന്ന് തെളിയുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


