യുവാവിനെ കാറിൽ തട്ടികൊണ്ടു പോയി മർദനം: ഏഴ് പേർ അറസ്റ്റിൽ
text_fieldsപിടിയിലായ പ്രതികൾ
കണ്ണനല്ലൂർ: യുവാവിനെ ഫോണിൽ വിളിച്ചുവരുത്തി തട്ടികൊണ്ടു പോയി മർദിച്ച സംഭവത്തിൽ ഏഴ് പേരെ കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണനല്ലൂർ സ്വദേശിയായ അഷ്കർ, അജയൻ (43), സാബു (41), ദിങ്കൻ (35), കബീർ (35), ഷെരീഫ് (31), വിഷ്ണു (30) എന്നിവരാണ് പിടിയിലായത്. കണ്ണനല്ലൂർ സ്വദേശിയായ അജാസ് (36) എന്ന യുവാവ് ആണ് പരാതി നൽകിയത്.
ഇക്കഴിഞ്ഞ 19ന് രാത്രി 10ന് കണ്ണനല്ലൂർ വടക്കേമുക്കിൽ വെച്ചാണ് യുവാവിനെ കാറിലെത്തിയ സംഘം തട്ടികൊണ്ടുപോയി മർദിച്ച് അവശനാക്കിയത്. കണ്ണനല്ലൂർ എസ്.എച്ച്.ഒ പി. രാജേഷിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ടി.സുമേഷ്, ഹരി സോമൻ, രാജേന്ദ്രൻ പിള്ള, സി.പി.ഒമാരായ പ്രജീഷ്, ദിനേശ്, പ്രമോദ്, ഓർവൽ ഷാഫി, മനാഫ്, നുജുമുദ്ദീൻ, വിഷ്ണു, ഹുസൈൻ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു.