കരുനാഗപ്പള്ളി റെയില്‍വെ സ്റ്റേഷന് ആറുകോടി
text_fieldsകരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി റെയില്‍വെ സ്റ്റേഷന്റെ വികസനത്തിന് ആറുകോടി രൂപ റെയില്‍വെ മന്ത്രാലയം അനുവദിച്ചതായി കെ.സി. വേണുഗോപാല്‍ എം.പി. അനുവദിച്ച തുകയുടെ വിനിയോഗം സംബന്ധിച്ച വിശദമായ എസ്റ്റിമേറ്റ് തയാറാക്കി രണ്ടര മാസത്തിനകം ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കും.
പ്ലാറ്റ്ഫോം ഉയരം കൂട്ടി കോണ്‍ക്രീറ്റ് ചെയ്ത് ടൈല്‍ പാകുന്നതടക്കമുള്ള നവീകരണം, പ്ലാറ്റ്ഫോം ഷെല്‍ട്ടറുകളുടെ നീളംകൂട്ടുക, അംഗപരിമിതര്‍ക്കായുള്ള സൗകര്യങ്ങള്‍, ശൗചാലയങ്ങള്‍, കാത്തിരിപ്പുമുറികള്‍, കുടിവെള്ള സൗകര്യം, സ്റ്റേഷന് കെട്ടിടങ്ങളുടെ നവീകരണം, യാത്രക്കാര്‍ക്കുള്ള ഇരിപ്പിടങ്ങള്‍, സര്‍ക്കുലേറ്റിങ് ഏരിയ വിസ്തൃതി കൂട്ടി നവീകരിക്കുക, ലൈറ്റിങ് വർധിപ്പിക്കുന്നതടക്കമുള്ള ഇലക്ട്രിഫിക്കേഷന് പ്രവൃത്തികളുമടക്കം വിപുലമായ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായിട്ടാണ് ഫണ്ട് വിനിയോഗിക്കുക.