ജിം സന്തോഷ് വധക്കേസിലെ ആറു പ്രതികൾക്കെതിരെ കാപ്പ ചുമത്തി
text_fieldsമനു, പ്യാരി, രാജീവ്, ഹരികൃഷ്ണൻ, പങ്കജ്, അതുൽ
കരുനാഗപ്പള്ളി: ജിം സന്തോഷ് വധക്കേസിലെ പ്രതികളായ ആറുപേർക്കെതിരെ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിന് കലക്ടർ ഉത്തരവായി. കരുനാഗപ്പള്ളി മഠത്തിൽ കാരായ്മ കൃഷ്ണ വിലാസത്തിൽ അലുവ അതുൽ(29), തഴവ വടക്കുംമുറി മേക്ക് കളരിക്കൽ വീട്ടിൽ കൊച്ചുമോൻ എന്ന രാജീവ് (35), ഓച്ചിറ, മേമന ലക്ഷ്മി ഭവനത്തിൽ കുക്കു എന്ന മനു(30), ഓച്ചിറ, മേമന അങ്ങാടി കിഴക്കേതിൽ വീട്ടിൽ മൈന ഹരി എന്ന ഹരികൃഷ്ണൻ (28), ഓച്ചിറ പായിക്കുഴി മോഴൂർ തറയിൽ വീട്ടിൽ പ്യാരി(25), ഓച്ചിറ, ചങ്ങൻകുളങ്ങര പുതുക്കാട്ട് കിഴക്കതിൽ പങ്കജ്(35) എന്നിവരെയാണ് കരുതൽ തടങ്കലിലാക്കിയത്.
കരുനാഗപ്പള്ളി, ഓച്ചിറ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിട്ടുള്ള നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇവർ. ഇവരിൽ പ്യാരി, അതുൽ എന്നിവരെ മുമ്പ് രണ്ടുതവണയും പങ്കജ്, മനു എന്നിവരെ ഓരുതവണയും കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ടുള്ളതാണ്.