Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKarunagappallichevron_rightഉത്സവാഘോഷത്തിനിടെ...

ഉത്സവാഘോഷത്തിനിടെ സംഘർഷം: പ്രതികൾ പിടിയിൽ

text_fields
bookmark_border
ഉത്സവാഘോഷത്തിനിടെ സംഘർഷം: പ്രതികൾ പിടിയിൽ
cancel
camera_alt

റജിൽ, അൻസൽ

കരുനാഗപ്പള്ളി: ഉത്സവാഘോഷത്തിനിടയിലെ സംഘർഷമുണ്ടായ സംഭവത്തിൽ പ്രതികൾ പിടിയിൽ. കരുനാഗപ്പള്ളി ആലുംകടവ് കിഴവൂർവീട്ടിൽ റജിൽ (21), മരുതൂർകുളങ്ങര സൗത്ത് കുളക്കട കിഴക്കതിൽ അൻസൽ (20) എന്നിവരാണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. ആദിനാട് ഘണ്ടകർണൻകാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടയിൽ നടന്ന സംഘർഷത്തിൽ പ്രതികൾ കരുനാഗപ്പള്ളി സ്വദേശിയായ അനന്തനെ കമ്പിവടി കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച അനന്തന്റെ സുഹൃത്തിനെയും പ്രതികൾ തലക്കടിച്ചും മറ്റും പരിക്കേൽപ്പിച്ചു. പരിക്കേറ്റ ഇരുവരും ചികിത്സയിലാണ്. അനന്തന്റെ മൊഴിയിൽ കരുനാഗപ്പള്ളി പൊലീസ് വധശ്രമത്തിന് കേസെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. മറ്റു പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്നും വരുംദിവസങ്ങളിൽ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. കരുനാഗപ്പള്ളി എ.സി.പി ജോണിന്റെ മേൽനോട്ടത്തിൽ കരുനാഗപ്പള്ളി എസ്.എച്ച് ഒ അനൂപിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ജയേഷ്, ആഷിഖ്, എ.എസ്.ഐ സനീഷ് കുമാരി, എസ്.സി.പി.ഒമാരായ ഹാഷിം, മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Show Full Article
TAGS:clash Crime Karunagappalli 
News Summary - Clash during festival celebrations: Accused arrested
Next Story