കരുനാഗപ്പള്ളിയിൽ വൻ കഞ്ചാവ് വേട്ട; ഒഡിഷ സ്വദേശികള്‍ പിടിയിൽ
text_fieldsഗഗൻ ജന, അമിസൺ റായ്ത
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ 22.203 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശികള്‍ പിടിയിൽ. ഒഡിഷയിലെ കട്ടക്ക് മഹിഗാട വില്ലേജിൽ ഗഗൻ ജന (40), ഗജപതി ജില്ലയിൽ ജനപത് വില്ലേജിൽ അമിസൺ റായ്ത (39) എന്നിവരെയാണ് കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.എസ്. ഷിജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഒഡിഷയിൽ നിന്ന് കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് എത്തിക്കുന്നവരിൽ പ്രധാനികളാണ് അറസ്റ്റിലായതെന്ന് എക്സൈസ് അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മൂന്ന് തവണയാണ് ഇവർ വലിയ അളവിൽ കേരളത്തിലേക്ക് കഞ്ചാവ് കടത്തിയത്.
സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. എക്സൈസ് ഇൻസ്പെക്ടർ സി.പി. ദിലീപ്, അസി. എക്സൈസ് ഇൻസ്പെക്ടർ വിധുകുമാർ, പ്രിവന്റിവ് ഓഫിസർ പ്രസാദ് കുമാർ, ഐ.ബി പ്രിവന്റിവ് ഓഫിസർ മനു, സിവിൽ എക്സൈസ് ഓഫിസർമാരായ അരുൺലാൽ, അഭിരാം, ജോജോ, ജൂലിയൻ ക്രൂസ്, അജിത്, അനീഷ്, സൂരജ് ബാലുസുന്ദർ, വർഷ വിവേക്, ഡ്രൈവർമാരായ സുഭാഷ്, വിശ്വനാഥൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.