മത്സ്യബന്ധന ബോട്ടിൽ ഉന്നത പൊലീസ് സംഘത്തിന്റെ മിന്നൽ പരിശോധന
text_fieldsനീണ്ടകര തുറമുഖത്ത് പൊലീസ് മത്സ്യബന്ധന ബോട്ടിൽ നടത്തിയ മിന്നൽ പരിശോധന
കരുനാഗപ്പള്ളി: മത്സ്യബന്ധനത്തിന് പോയി തിരികെയെത്തിയ ബോട്ടിൽ ജില്ലയിലെ ഉന്നത പൊലീസ് സംഘം മിന്നൽ പരിശോധന നടത്തി. നിയമവിരുദ്ധമായ കാര്യങ്ങൾ ബോട്ടിൽ ഉണ്ടെന്ന രഹസ്യസന്ദേശത്തെ തുടർന്നാണ് നീണ്ടകര തുറമുഖത്ത് പൊലീസ് മിന്നൽ പരിശോധന നടത്തിയത്.
വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് ജില്ല പൊലീസ് മേധാവി, എ.സി.പി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തിരച്ചിൽ നടത്തിയത്.എന്നാൽ സാധാരണ നടക്കാറുള്ള പരിശോധന മാത്രം ആയിരുന്നുവെന്നും പ്രത്യേകിച്ച് ഒന്നും ബോട്ടിൽ നിന്നും കണ്ടെത്തിയിട്ടില്ലെന്നും നീണ്ടകര കോസ്റ്റൽ പൊലീസ് എസ്.എച്ച്.ഒ പറഞ്ഞു.
കെ.എൽ 04 എം.എം. 2358 കാർത്തിക എന്ന ഫിഷിങ് ബോട്ടിലാണ് പൊലീസ് പരിശോധിച്ചത്. പരിശോധനയുടെ വിശദാംശങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.


