Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKarunagappallichevron_rightവൻ കഞ്ചാവ് വേട്ട: ഒരാൾ...

വൻ കഞ്ചാവ് വേട്ട: ഒരാൾ പിടിയിൽ

text_fields
bookmark_border
വൻ കഞ്ചാവ് വേട്ട: ഒരാൾ പിടിയിൽ
cancel
camera_alt

പിടിയിലായ സ്റ്റാ​ൻ​ലി പീ​റ്റ​ർ

കൊ​ല്ലം: കൊ​ല്ല​ത്ത് വ​ൻ ക​ഞ്ചാ​വ് വേ​ട്ട. എ​ട്ടേ​കാ​ൽ കി​ലോ ക​​ഞ്ചാ​വു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ. എ​ക്​​സൈ​സ്​ ഉ​ദ്യോ​ഗ​സ്ഥ​നെ കാ​റി​ടി​ച്ചു​വീ​ഴ്ത്തി ഒ​രാ​ൾ ര​ക്ഷ​പെ​ട്ടു.

കൊ​ല്ലം എ​ക്സൈ​സ് സ്പെ​ഷ്യ​ൽ സ്‌​ക്വാ​ഡ് ഇ​ൻ​സ്‌​പെ​ക്ട​ർ സി. ​പി. ദി​ലീ​പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ശ​ക്തി​കു​ള​ങ്ങ​ര, ക​ന്നി​മേ​ൽ ചേ​രി ഭാ​ഗ​ത്തു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ 8.286 കി​ലോ ക​ഞ്ചാ​വും വ​ടി വാ​ളും ക​ഞ്ചാ​വ് പാ​ക്ക് ചെ​യ്യാ​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്ത​ത്. തൃ​ശൂ​ർ പീ​ച്ചി ,മ​ന​യ്ക്ക​പ്പാ​ടം പു​ളി​ന്ത​റ വീ​ട്ടി​ൽ സ്റ്റാ​ൻ​ലി പീ​റ്റ​ർ( 26) ആ​ണ്​ പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന കൊ​ല്ലം, കി​ളി​കൊ​ല്ലൂ​ർ സ്വ​ദേ​ശി നി​ഷാ​ദി​നെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ൽ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ജോ​ജോ​യെ കാ​റി​ടി​പ്പി​ച്ച് വീ​ഴ്ത്തി ര​ക്ഷ​പെ​ട്ടു.

പ​രി​ക്കേ​റ്റ ഉ​ദ്യോ​ഗ​സ്ഥ​ൻ കൊ​ല്ലം ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. നി​ഷാ​ദി​നെ പ​റ്റി വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട​ന്നും ഉ​ട​ൻ പി​ടി​യി​ലാ​കു​മെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. വ​ൻ​തോ​തി​ൽ ഒ​ഡീ​ഷ​യി​ൽ നി​ന്നും ക​ഞ്ചാ​വ് ഇ​റ​ക്കു​മ​തി ചെ​യ്തു വി​ല്പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ൽ പെ​ട്ട​വ​രാ​ണ്​ ഇ​വ​ർ. ഒ​ഡീ​ഷ​യി​ൽ നി​ന്ന്​ ക​രു​നാ​ഗ​പ​ള്ളി റെ​യി​ൽ​വേ​സ്​​റ്റേ​ഷ​നി​ൽ എ​ത്തി​ച്ച ക​ഞ്ചാ​വ്​ കാ​റി​ൽ കൊ​ണ്ടു​പോ​കു​​മ്പോ​ഴാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഒ​രാ​ളി​ൽ നി​ന്ന്​ ക​ഞ്ചാ​വ്​ പി​ടി​ച്ച​ശേ​ഷം ഡി​ക്കി തു​റ​ക്കാ​ൻ പ​റ​ഞ്ഞ​പ്പോ​ൾ ഉ​ദ്യോ​ഗ​സ്ഥ​നെ ഇ​ടി​ച്ചി​ട്ട​ശേ​ഷം കാ​റു​മാ​യി നി​ഷാ​ദ്​ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. കേ​ര​ള​ത്തി​ൽ വ്യാ​പ​ക​മാ​യി ഇ​വ​ർ​ക്ക്​ വി​ൽ​പ​ന ഏ​ജ​ൻ​സി​ക​ളു​ണ്ട്. അ​തി​ലെ ചെ​റി​യ ക​ണ്ണി​ക​ളി​ൽ പെ​ട്ട​വ​രാ​ണ്​ സ്റ്റാ​ൻ​ലി​യും നി​ഷാ​ദും. ഗു​ണ്ട​പ്ര​വ​ർ​ത്ത​ന​വും ഇ​വ​ർ​ക്കു​ണ്ട​ന്നാ​ണ്​ അ​റി​യു​ന്ന​ത്. സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ത​ൻ​സീ​ർ അ​സീ​സ്, ജോ​ജോ, സൂ​ര​ജ്, ലാ​ൽ, ജാ​സ്മി​ൻ, പ്രി​വ​ന്റ്റീ​വ് ഓ​ഫി​സ​ർ പ്ര​സാ​ദ് കു​മാ​ർ, അ​സി എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ശ്രീ​കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ഡ്രൈ​വ​ർ സു​ഭാ​ഷ് എ​ന്നി​വ​ർ റെ​യ്​​ഡി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
TAGS:kollamnews Karunagapally localnews drug mafia 
News Summary - Major cannabis bust: One person arrested.
Next Story