പോക്സോ കേസ് പ്രതിക്ക് 90 വർഷം കഠിനതടവ്
text_fieldsഅബ്ദുൽ റസാക്ക്
കരുനാഗപ്പള്ളി: വർഷങ്ങളോളം ബാലികയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 90 വർഷം കഠിനതടവും 2,10,000 രൂപ പിഴയും ശിക്ഷ.
ചിറയിൻകീഴ് അഴൂർ പെരുമാതുറ മാടൻവിള തൈവിളാകംവീട്ടിൽ അബ്ദുൽ റസാക്കിനെയാണ് (56) കരുനാഗപ്പള്ളി അതിവേഗ കോടതി ജഡ്ജി എഫ്. മിനിമോൾ ശിക്ഷിച്ചത്. നാലാം ക്ലാസ് മുതൽ തനിക്കുണ്ടായ ദുരനുഭവം പത്താം ക്ലാസ് പഠനകാലത്ത് പെൺകുട്ടി കൂട്ടുകാരികളോടും അധ്യാപകരോടും പങ്കുവെച്ചതിനെ തുടർന്നാണ് പീഡനവിവരം പുറത്തറിഞ്ഞത്. മാതാവ് പ്രോസിക്യൂഷനെതിരായി മൊഴി മാറ്റിയിരുന്നു.
ചൈൽഡ് വെൽഫെയർ സെൻററിൽ കഴിഞ്ഞുവരുന്ന കുട്ടിക്ക് അടിയന്തര സാമ്പത്തികസഹായം ലഭ്യമാക്കണമെന്ന് ജില്ല ലീഗൽ അതോറിറ്റിക്ക് കോടതി നിർദേശം നൽകി. ശൂരനാട് പൊലീസ് ഇൻസ്പെക്ടർ ജോസഫ് ലിയോണാണ് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചത്.
പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍.സി. പ്രേംചന്ദ്രന്‍ ഹാജരായി. എ.എസ്.ഐ മേരി ഹെലന് പ്രോസിക്യൂഷന് സഹായിയായി പ്രവര്‍ത്തിച്ചു.