Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKarunagappallichevron_rightകരുനാഗപ്പള്ളി ഗവ....

കരുനാഗപ്പള്ളി ഗവ. കോളജ് കെട്ടിടനിർമാണത്തിന്​ ടെൻഡറായി

text_fields
bookmark_border
കരുനാഗപ്പള്ളി ഗവ. കോളജ് കെട്ടിടനിർമാണത്തിന്​ ടെൻഡറായി
cancel

ക​രു​നാ​ഗ​പ്പ​ള്ളി: ത​ഴ​വ​യി​ൽ സ്വ​കാ​ര്യ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ഗ​വ. ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ന്റെ പു​തി​യ കെ​ട്ടി​ട​നി​ർ​മാ​ണ പ്ര​വൃ​ത്തി​ക്കു​ള്ള ടെൻഡറായ​താ​യി സി.​ആ​ർ. മ​ഹേ​ഷ്‌ എം.​എ​ൽ.​എ അ​റി​യി​ച്ചു.

ര​ണ്ട് ഘ​ട്ട​ങ്ങ​ളാ​യാ​ണ് കെ​ട്ടി​ട നി​ർ​മാ​ണം. ഒ​ന്നാം​ഘ​ട്ട​മാ​യി മൂ​ന്ന് നി​ല​ക​ളു​ള്ള സെ​ൻ​ട്ര​ൽ ബ്ലോ​ക്ക് കെ​ട്ടി​ടം നി​ർ​മാ​ണ​ത്തി​നാ​ണ് ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ച​ത്. ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി 12393 സ്ക്വ​യ​ർ ച​തു​ര​ശ്ര മീ​റ്റ​ർ അ​ള​വി​ലു​ള്ള കെ​ട്ടി​ട​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ആ​ദ്യ ഘ​ട്ട​ത്തി​ൽ 5197 ച​തു​ര​ശ്ര മീ​റ്റ​ർ കെ​ട്ടി​ട നി​ർ​മാ​ണ​മാ​ണ് ടെ​ൻ​ഡ​ർ ചെ​യ്തി​ട്ടു​ള്ള​ത്.

പു​തി​യ കെ​ട്ടി​ട നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി ത​ട​സ്സ​ങ്ങ​ളു​ണ്ടാ​യി. ക​രു​നാ​ഗ​പ്പ​ള്ളി ഐ.​എ​ച്ച്.​ആ​ർ.​ഡി എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ൽ​നി​ന്ന്​ അ​നു​വ​ദി​ച്ച വ​സ്തു​വി​ലാ​ണ് പു​തു​താ​യി കോ​ള​ജ് കെ​ട്ടി​ട നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്. ഫ​യ​ർ എ​ൻ​ജി​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​ത്യാ​വ​ശ്യ സ​മ​യ​ത്ത് പ്ര​വേ​ശി​ക്കേ​ണ്ട​തി​നാ​ൽ ഐ.​എ​ച്ച്.​ആ​ർ.​ഡി​യു​ടെ പ്ര​ത്യേ​ക അ​നു​വാ​ദം ല​ഭ്യ​മാ​ക്കി. ഗ്രീ​ൻ പ്രോ​ട്ടോ​കാ​ൾ പ്ര​കാ​രം നി​ർ​മാ​ണം ന​ട​ത്തു​ന്ന​തി​നാ​ൽ വീ​ണ്ടും എ​സ്റ്റി​മേ​റ്റി​ലും ഘ​ട​ന​യി​ലും ആ​വ​ശ്യ​മാ​യ ഭേ​ദ​ഗ​തി വ​രു​ത്തി. തു​ട​ർ​ന്ന്​ ജ​നു​വ​രി 25ന്​ ​ചേ​ർ​ന്ന കി​ഫ്ബി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്‌ യോ​ഗം18.85 കോ​ടി രൂ​പ​യു​ടെ പു​തു​ക്കി​യ ഭ​ര​ണാ​നു​മ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

ഏ​പ്രി​ൽ അ​ഞ്ചി​ന് ചേ​ർ​ന്ന സാ​ങ്കേ​തി​ക ക​മ്മി​റ്റി​യി​ൽ സാ​​ങ്കേ​തി​ക അ​നു​വാ​ദം ല​ഭി​ച്ചു. തു​ട​ർ​ന്നാ​ണ് മേ​യ് അ​ഞ്ചി​ന് ടെ​ൻ​ഡ​ർ ചെ​യ്ത​തെ​ന്ന് എം.​എ​ൽ.​എ അ​റി​യി​ച്ചു. ഗവ. കോളജിന്‍റെ സ്ഥലപരിമിതിയെക്കുറിച്ച്​ ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

Show Full Article
TAGS:Karunagappally Govt College Tender LOCAL NEWS Karunagapally 
News Summary - Tender for construction of Karunagappally Govt. College building
Next Story