Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKarunagappallichevron_rightകരുനാഗപ്പള്ളിയിൽ ഫലം...

കരുനാഗപ്പള്ളിയിൽ ഫലം പ്രവചനാതീതം

text_fields
bookmark_border
കരുനാഗപ്പള്ളിയിൽ ഫലം പ്രവചനാതീതം
cancel
camera_alt

 യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി സി.​ആ​ർ. മ​ഹേ​ഷി​ന് തൊ​ടി​യൂ​രി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണം

ക​രു​നാ​ഗ​പ്പ​ള്ളി: പ്ര​വ​ച​നം അ​സാ​ധ്യ​മാ​കും​വി​ധം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ത്രി​കോ​ണ മ​ത്സ​രം ശ​ക്ത​മാ​യി. തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കേ ഇ​ട​ത്​- വ​ല​ത്​ മു​ന്ന​ണി​ക​ൾ​ക്കൊ​പ്പം എ​ൻ.​ഡി.​എ​യും ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മാ​ണ്​ മ​ണ്ഡ​ല​ത്തി​ൽ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​ത്.

അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ത്തു​മ്പോ​ൾ അ​ടി​യൊ​ഴു​ക്കു​ക​ൾ ഏ​തൊ​ക്കെ രൂ​പ​ത്തി​ൽ വ​രു​മെ​ന്നു​പോ​ലും ക​ണ്ടെ​ത്താ​നാ​വി​ല്ല. ഫ​ലം പ്ര​വ​ചി​ക്കാ​ൻ പ​ഴ​യ​കാ​ല രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് പോ​ലും ക​ഴി​യാ​ത്ത സ്ഥി​തി​യി​ലേ​ക്കാ​ണ്​ കാ​ര്യ​ങ്ങ​ൾ. മൂ​ന്ന് മു​ന്ന​ണി​ക​ളും ഇ​ഞ്ചോ​ടി​ഞ്ച് മ​ത്സ​ര​മാ​ണ് ന​ട​ത്തു​ന്ന​ത്. നി​ല​വി​ലെ സി​റ്റി​ങ് എം.​എ​ൽ.​എ ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ്ര​ചാ​ര​ണ​ത്തി​ൽ ഏ​റെ മു​ന്നേ​റി​യെ​ങ്കി​ലും ഇ​പ്പോ​ൾ മ​റ്റ്​ സ്ഥാ​നാ​ർ​ഥി​ക​ളും ഒ​പ്പം എ​ത്തി​യി​ട്ടു​ണ്ട്.

വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്ക​ൽ, ജാ​തി സം​ഘ​ട​ന​ക​ളു​ടെ പ്രാ​ദേ​ശി​ക നേ​താ​ക്ക​ന്മാ​രെ സ്വാ​ധീ​നി​ക്ക​ൽ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള നീ​ക്ക​ങ്ങ​ൾ തു​ട​ങ്ങി​യ പ​ഴ​യ​കാ​ല തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്ത്ര​ങ്ങ​ൾ എ​ല്ലാം ഇ​തി​ന​കം മൂ​ന്ന് മു​ന്ന​ണി​ക​ളും പ​യ​റ്റി​ക്ക​ഴി​ഞ്ഞു.

നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​നു​ക​ൾ, പ​ഞ്ചാ​യ​ത്ത് ക​ൺ​വെ​ൻ​ഷ​നു​ക​ൾ എ​ന്നി​വ​യെ കൂ​ടാ​തെ വാ​ർ​ഡ് ത​ല​ത്തി​ൽ കു​ടും​ബ സം​ഗ​മ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ന​ട​ത്തി പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് ശ​ക്​​തി​പ​ക​ർ​ന്നു.

ശ​ശി ത​രൂ​ർ, വി.​ഡി. സ​തീ​ശ​ൻ തു​ട​ങ്ങി കോ​ൺ​ഗ്ര​സി​ന്‍റെ സം​സ്ഥാ​ന​ത​ല നേ​താ​ക്ക​ൾ മ​ഹേ​ഷി​നാ​യി പ്ര​ച​ര​ണ​ത്തി​നെ​ത്തി​യ​പ്പോ​ൾ പ്ര​കാ​ശ് കാ​രാ​ട്ട്, ബി​നോ​യ് വി​ശ്വം തു​ട​ങ്ങി എ​ൽ.​ഡി.​എ​ഫ് നേ​താ​ക്ക​ന്മാ​ർ അ​ഡ്വ. എം.​എ​സ്. താ​ര​ക്ക് വേ​ണ്ടി​യും പ്ര​ചാ​ര​ണ​ത്തി​നെ​ത്തി. എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി വി.​എ​സ്. ജി​തി​ൻ ദേ​വി​ന് വേ​ണ്ടി ബി.​ജെ.​പി​യു​ടെ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​ബീ​ൻ, സു​രേ​ഷ് ഗോ​പി എം.​പി തു​ട​ങ്ങി​യ​വ​ർ പ്ര​ചാ​ര​ണ​ത്തി​നെ​ത്തി. എ​ടു​ത്തു​പ​റ​യ​ത്ത​ക്ക വി​ക​സ​ന പ​ദ്ധ​തി​ക​ളൊ​ന്നും അ​ടു​ത്ത കാ​ല​ത്ത് പൂ​ർ​ത്തി​യാ​യി​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ യു.​ഡി.​എ​ഫി​നെ​തി​രെ ഇ​ട​ത്, ബി.​ജെ.​പി മു​ന്ന​ണി​ക​ൾ പ്ര​ചാ​ര​ണം അ​ഴി​ച്ചു​വി​ടു​ന്ന​ത്. വി​ക​സ​നം എം.​എ​ൽ.​എ മാ​ത്രം വി​ചാ​രി​ച്ചാ​ൽ ന​ട​ക്കി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ പ്ര​തി​നി​ധി​യെ അ​വ​ഗ​ണി​ച്ച​ത്​ ഭ​ര​ണ​പ​ക്ഷ​ത്തി​ന്‍റെ പ്ര​തി​കാ​ര ന​ട​പ​ടി​യ​ല്ലേ എ​ന്ന​ മ​റു​ചോ​ദ്യ​വും ഉ​യ​രു​ന്നു.

ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ഇ​ത്ത​വ​ണ​യും മൂ​ന്ന് സ്ഥാ​നാ​ർ​ഥി​ക​ളും അ​വ​ര​വ​രു​ടെ വ്യ​ക്തി​പ​ര​മാ​യ മി​ക​വു​ക​ളും സം​ഘ​ട​ന​യു​ടെ പ്ര​ഖ്യാ​പി​ത ന​യ​ങ്ങ​ളും ല​ക്ഷ്യ​ങ്ങ​ളും പ​റ​ഞ്ഞാ​ണ് ജ​ന​ത്തെ സ്വാ​ധീ​നി​ക്കു​ന്ന​ത്.

Show Full Article
TAGS:Kerala Assembly Election 2026 Karunagapally Kollam 
News Summary - The result in Karunagappally is unpredictable
Next Story